ആര്യാടന്‍ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ഇന്ന് ; ചടങ്ങ് വൈകിട്ട് മൂന്നരയ്ക്ക്

തിരുവനന്തപുരം : പി.വി അന്‍വര്‍ രാജിവെച്ച ഒഴിവില്‍ വന്ന തിരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയ ആര്യാടന്‍ ഷൗക്കത്ത് ഇന്ന് നിലമ്പൂരിന്റെ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് മൂന്നരയ്ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ വെച്ച് സ്പീക്കര്‍ എ എന്‍ ഷംസീറിന് മുന്നിലാണ് ഷൗക്കത്ത് എം എല്‍ എയായി സത്യപ്രതിജ്ഞ ചെയ്യുക.

11,077 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ വിജയക്കൊടി നാട്ടിയത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ ലീഡ് നിലനിര്‍ത്തിയ ഷൗക്കത്ത് 19ാം റൗണ്ടില്‍ അവസാന ബൂത്ത് എണ്ണിത്തീരും വരെയും ഒന്നാമനായി തന്നെ തുടര്‍ന്നു. എല്‍ ഡി എഫിന്റെ ശക്തികേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ഷൗക്കത്ത് മുന്നേറ്റമുണ്ടാക്കി. 44.17ശതമാനം വോട്ട് സ്വന്തമാക്കിയാണ് ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം. ആകെ 77,737 വോട്ടുകളാണ് ആര്യാടന്‍ ഷൗക്കത്ത് നേടിയത്.

More Stories from this section

family-dental
witywide