അൻവറിനോട് ‘നോ’ പറഞ്ഞത് ബോധപൂർവം എടുത്ത തീരുമാനമെന്ന് പ്രതിപക്ഷ നേതാവ്; ഇനി യുഡിഎഫ് വാതിൽ തുറക്കില്ലെന്നും സതീശൻ

തിരുവനന്തപുരം : പിവി അൻവർ അടഞ്ഞ അധ്യായമാണെന്നും അദ്ദേഹത്തിന് മുന്നിൽ യുഡിഎഫ് വാതില്‍ തുറക്കില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്വകാര്യ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. പിവി അൻവറിനെ മുന്നണിയിലെടുക്കേണ്ട സാഹചര്യം നിലവിലില്ലെന്നും അൻവറിന് മുന്നിൽ വാതിലടച്ചത് കൂട്ടായ തീരുമാന പ്രകാരമാണെന്നും വിഡി സതീശൻ പറഞ്ഞു.

അൻവറിന് മുന്നിൽ വാതിൽ തുറക്കേണ്ടതായ സാഹചര്യം നിലവിലില്ല. ഇനി തീരുമാനം റിവ്യൂ കമ്മിറ്റിയാണ് എടുക്കേണ്ടത്. അൻവറിനോട് നോ പറഞ്ഞത് ബോധപൂർവം എടുത്ത തീരുമാനമാണെന്നും വിഡി സതീശൻ പറഞ്ഞു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ അൻവറിന്റെ സ്ഥാനാർത്ഥിത്വം യുഡിഎഫിന് സഹായകമായില്ലെന്നും വിഡി സതീശൻ വിഡി സതീശൻ അഭിമുഖത്തിൽ പറഞ്ഞു. അതേസമയം പിവി അൻവറിന് മുന്നിൽ വാതിൽ പൂർണമായും അടച്ചിട്ടില്ലെന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്നലെ പറഞ്ഞത്.

Also Read

More Stories from this section

family-dental
witywide