മധ്യ യുഎസില്‍ വീശിയടിച്ച് ചുഴലിക്കാറ്റ്; 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, നിരവധി പേര്‍ക്ക് പരുക്ക്, കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം

വാഷിംഗ്ടണ്‍: മധ്യ യുഎസില്‍ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റില്‍ കുറഞ്ഞത് 14 പേര്‍ മരിക്കുകയും പത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്.

മിസ്സോറി സ്റ്റേറ്റ് ഹൈവേ പട്രോള്‍ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാദേശിക അധികാരികള്‍ ആളുകളെ സഹായിക്കാനും നാശനഷ്ടങ്ങള്‍ വിലയിരുത്താനും അക്ഷീണം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പോസ്റ്റില്‍ വ്യക്തമാക്കി.

മരങ്ങളും വൈദ്യുതി ലൈനുകളും കടപുഴകി വീണതായും വീടുകള്‍ക്കും വാണിജ്യ കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായതായും സംസ്ഥാന പൊലീസ് റിപ്പോര്‍ട്ട് ചെയ്തു.

മിസ്സോറിയിലെ വെയ്ന്‍ കൗണ്ടിയില്‍ ആറ് മരണങ്ങളും, ഒസാര്‍ക്ക് കൗണ്ടിയില്‍ മൂന്ന് മരണങ്ങളും ഒന്നിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ബട്ട്ലര്‍, ജെഫേഴ്സണ്‍ കൗണ്ടികളില്‍ ഒരാള്‍ വീതവും മരണപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. അര്‍ക്കാന്‍സാസില്‍, ചുഴലിക്കാറ്റില്‍ മൂന്ന് പേര്‍ മരിക്കുകയും 29 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം, ലൂസിയാന, അര്‍ക്കാന്‍സാസ്, മിസിസിപ്പി, ടെന്നസി എന്നിവിടങ്ങളില്‍ ശനിയാഴ്ച ചുഴലിക്കാറ്റുകള്‍ ഉണ്ടാകുമെന്ന് പ്രവചനമുണ്ട്.

More Stories from this section

family-dental
witywide