ഷിക്കാഗോയിലെ വിവിധ പ്രദേശങ്ങളിൽ എടിഎം കൊള്ള വർധിക്കുന്നു; പൊലീസ് മുന്നറിയിപ്പ്

ഷിക്കാഗോ: ഷിക്കാഗോയിലെ എട്ട് വ്യത്യസ്ത പ്രദേശങ്ങളിൽ എടിഎമ്മുകൾ ലക്ഷ്യമിട്ട് മോഷണങ്ങൾ വർധിക്കുന്നതായി പൊലീസ് മുന്നറിയിപ്പ്. ഓഗ്ഡൻ, ഹാരിസൺ, നിയർ വെസ്റ്റ്, ഷേക്സ്പിയർ, ഓസ്റ്റിൻ, ജെഫേഴ്സൺ പാർക്ക്, നിയർ നോർത്ത്, ഗ്രാൻഡ് സെൻട്രൽ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.

കൊള്ളക്കാർ മോഷ്ടിച്ചതോ വാടകയ്‌ക്കെടുത്തതോ ആയ എസ്.യു.വി.കൾ ഉപയോഗിച്ചാണ് കൃത്യം നടത്തുന്നത്. സ്ഥാപനങ്ങളുടെ വാതിലുകൾ തകർത്ത് അകത്ത് കയറി എടിഎം മെഷീനുകൾ എടുത്ത് വാഹനത്തിൽ കയറ്റി രക്ഷപ്പെടുകയാണ് ഇവരുടെ രീതി. കറുത്ത മാസ്കും കറുത്ത വസ്ത്രങ്ങളും ഗ്ലൗസും ധരിച്ചാണ് ഇവർ എത്തുന്നത്.

ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ് മോഷണങ്ങൾ കൂടുതലായി നടന്നത്. 3900 ബ്ലോക്ക് ഓഫ് ഡബ്ല്യു ഓഗ്ഡൻ സെന്റ്, 5600 ബ്ലോക്ക് ഓഫ് ഡബ്ല്യു റൂസ്‌വെൽറ്റ് സെന്റ്, 5100 ബ്ലോക്ക് ഓഫ് ഡബ്ല്യു ഗ്രാൻഡ് സെന്റ്, 1600 ബ്ലോക്ക് ഓഫ് ഡബ്ല്യു നോർത്ത് അവന്യൂ, 800 ബ്ലോക്ക് ഓഫ് എൻ ഓർലിയൻസ് സെന്റ് തുടങ്ങി നിരവധി സ്ഥലങ്ങളിലാണ് മോഷണം നടന്നത്.

സംഭവങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 312-746-8253 എന്ന നമ്പറിൽ ഏരിയ ഫോർ ഡിറ്റക്ടീവ്‌സുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

ATM robberies are increasing in various areas of Chicago

More Stories from this section

family-dental
witywide