ജോലിയ്ക്കിടെ ആക്രമണം; അമേരിക്കയിൽ കടയ്ക്ക് മുന്നിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്‌ത ഇന്ത്യാക്കാരനെ വെടിവച്ച് കൊലപ്പെടുത്തി

ദില്ലി: അമേരിക്കയിൽ കടയ്ക്ക് മുന്നിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്‌ത ഇന്ത്യാക്കാരനെ വെടിവച്ച് കൊലപ്പെടുത്തി. ലോസ് ആഞ്ചലസിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുന്ന 26കാരനായ ഹരിയാനയിലെ ജിന്ദ് സ്വദേശി, കപിലാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ കുടുംബത്തിന് കപിലിൻ്റെ മരണം സംബന്ധിച്ച വിവരം ശനിയാഴ്ച വൈകിട്ടോടെയാണ് ലഭിച്ചത്. കപിലിൻ്റെ മൃതദേഹം ഇന്ത്യയിലെത്തിക്കാൻ ആവശ്യപ്പെട്ട് അധികൃതരെ കാണുമെന്ന് കുടുംബം അറിയിച്ചു.

അമേരിക്കക്കാരനായ ഒരാൾ താൻ ജോലി ചെയ്യുന്ന കടയ്ക്ക് മുന്നിൽ മൂത്രമൊഴിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാരനായ കപിൽ അതിനെ കുറിച്ച് ചോദിച്ചപ്പോൾ കപിലും പ്രതിയും തമ്മിൽ വാക്കേറ്റമുണ്ടായി. അതിനിടെ പ്രതി കൈയ്യിലുണ്ടായിരുന്ന തോക്കെടുത്ത് കപിലിനെ വെടിവെക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾക്ക് പൊലീസ് നൽകിയ വിവരം. പൊലീസ് അമേരിക്കയിലുള്ള കപിലിൻ്റെ ബന്ധുക്കളെ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്.

2022 ലാണ് കപിൽ പാനമ വഴി മെക്സിക്കോയിലേക്ക് കടന്ന് അവിടെ നിന്നും അമേരിക്കയിലെത്തിയത്. 45 ലക്ഷം രൂപ ഏജൻ്റിന് നൽകി അമേരിക്കയിലെത്തിയ കപിൽ അറസ്റ്റിലാക്കുകയും പിന്നീട്, നിയമപരമായി പുറത്തിറങ്ങി അമേരിക്കൽ തന്നെ ജോലി ചെയ്യാനും തുടങ്ങിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. നാട്ടിലുള്ള രണ്ട് സഹോദരിമാരുടെയും അച്ഛൻ്റെയും ഏക ആശ്രയമായിരുന്നു കപിൽ.

More Stories from this section

family-dental
witywide