വാഷിങ്ടന്‍ : ജയിലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റൈനുമായുള്ള പൂര്‍വകാല ബന്ധം സംബന്ധിച്ച് ട്രംപിനെ വീണ്ടും വെട്ടിലാക്കി വോള്‍സ്ട്രീറ്റ് ജേണല്‍ പത്രത്തിന്റെ പുതിയ റിപ്പോര്‍ട്ട്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉന്നതര്‍ക്കു കാഴ്ചവച്ചെന്ന കേസുകളിലെ പ്രതി എപ്‌സറ്റൈനുമായി ബന്ധപ്പെട്ട അന്വേഷണ ഫയലില്‍ മറ്റു പല പ്രമുഖര്‍ക്കുമൊപ്പം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും പേരുമുണ്ടെന്ന് കഴിഞ്ഞ മേയില്‍ അറ്റോണി ജനറല്‍ പാം ബോണ്ടി അദ്ദേഹത്തെ രഹസ്യമായി അറിയിച്ചെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതാണ് പ്രസിഡന്റിന് പുതിയ ഊരാക്കുടുക്കാകുന്നത്. ഇതേത്തുടര്‍ന്നാണ് തുടരന്വേഷണം വേണ്ടെന്ന ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റിന്റെ പ്രഖ്യാപനം വന്നത്.
എപ്‌സ്‌റ്റൈന് ജന്മദിനാശംസ നേര്‍ന്ന് ട്രംപ് കാര്‍ഡ് അയച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടതും വോള്‍സ്ട്രീറ്റ് ജേണല്‍ ആയിരുന്നു. ഇതിനെതിരെ ട്രംപ് മാനനഷ്ടത്തിനു കേസ് ഫയല്‍ചെയ്തിട്ടുമുണ്ട്. കേസ് ഫയലില്‍ ട്രംപിന്റെ പേരുണ്ടെന്ന റിപ്പോര്‍ട്ടിനെ വ്യാജവാര്‍ത്തയെന്നു വിളിച്ച് വൈറ്റ്ഹൗസ് ട്രംപിനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്.
അതേസമയം, ജെഫ്രി എപ്‌സ്‌റ്റൈന്‍ വിവാദം കെട്ടിച്ചമച്ചതല്ലെന്ന് ജനപ്രതിനിധി സഭാ സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖ്യത്തില്‍ പറയുന്നു. ജെഫ്രി എപ്‌സ്‌റ്റൈന്‍ വിവാദം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വലിയ തലവേദന സൃഷ്ടിക്കുന്നതിനിടെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗം കൂടിയായ മൈക്ക് ജോണ്‍സണ്‍ ഇത്തരത്തിലൊരു അഭിപ്രായം പരസ്യമാക്കുന്നത്.
ട്രംപിനെ പൂട്ടാനുറച്ചോ വോള്‍സ്ട്രീറ്റ് ജേണല്‍ ?
എപ്‌സറ്റൈന്‍ ഫയലില്‍ ട്രംപിന്റെയും പേരുമുണ്ടെന്ന് കഴിഞ്ഞ മേയില്‍ത്തന്നെ അറ്റോണി ജനറല്‍ പാം ബാന്‍ഡി അറിയിച്ചു !
വാഷിങ്ടന്‍ : ജയിലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റൈനുമായുള്ള പൂര്‍വകാല ബന്ധം സംബന്ധിച്ച് ട്രംപിനെ വീണ്ടും വെട്ടിലാക്കി വോള്‍സ്ട്രീറ്റ് ജേണല്‍ പത്രത്തിന്റെ പുതിയ റിപ്പോര്‍ട്ട്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉന്നതര്‍ക്കു കാഴ്ചവച്ചെന്ന കേസുകളിലെ പ്രതി എപ്‌സറ്റൈനുമായി ബന്ധപ്പെട്ട അന്വേഷണ ഫയലില്‍ മറ്റു പല പ്രമുഖര്‍ക്കുമൊപ്പം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും പേരുമുണ്ടെന്ന് കഴിഞ്ഞ മേയില്‍ അറ്റോണി ജനറല്‍ പാം ബാന്‍ഡി അദ്ദേഹത്തെ രഹസ്യമായി അറിയിച്ചെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതാണ് പ്രസിഡന്റിന് പുതിയ ഊരാക്കുടുക്കാകുന്നത്. ഇതേത്തുടര്‍ന്നാണ് തുടരന്വേഷണം വേണ്ടെന്ന ജസ്റ്റിസ് ഡിപ്പാര്‍ട്‌മെന്റിന്റെ പ്രഖ്യാപനം വന്നത്.