ജനിച്ചയുടനെ കുഞ്ഞുങ്ങൾക്ക് ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ ആവശ്യമില്ല; നിർദേശവുമായി യുഎസ് വാക്സിൻ ഉപദേഷ്ടാക്കൾ

ന്യൂയോർക്ക് : യു.എസിൽ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും ജനന ദിവസം തന്നെ ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ നൽകണമെന്ന ദീർഘകാല ശുപാർശ അവസാനിപ്പിക്കാൻ വെള്ളിയാഴ്ച ഒരു ഫെഡറൽ വാക്സിൻ ഉപദേശക സമിതി വോട്ട് ചെയ്തു. അതേസമയം, പാനലിന്റെ നടപടികളെ മെഡിക്കൽ, പൊതുജനാരോഗ്യ നേതാക്കളിൽ ഏറിയ പങ്കും അപലപിച്ചു.

ജൂണിൽ, വാക്സിൻ സംശയാലുവായ ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയർ, അഡ്വൈസറി കമ്മിറ്റി ഓൺ ഇമ്മ്യൂണൈസേഷൻ പ്രാക്ടീസസ് ( ACIP) യിലെ എല്ലാ അംഗങ്ങളെയും പുറത്താക്കുകയും വാക്സിനുകളെ വിമർശിക്കുന്ന മറ്റുള്ളവരെ പകരം വയ്ക്കുകയും ചെയ്തിരുന്നു. ഈ പാനലാണ് ഇപ്പോൾ ജനന ദിവസം തന്നെ ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ നൽകണമെന്ന ദീർഘകാല ശുപാർശ അവസാനിപ്പിക്കാൻ വോട്ടുചെയ്തത്. കരൾ അണുബാധയുള്ള അമ്മമാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് വാക്സിനേഷൻ നൽകണോ വേണ്ടയോ എന്നത് വ്യക്തിഗതമായി തീരുമാനമെടുക്കാൻ ACIP അനുകൂലവോട്ടു രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, നിരവധി മെഡിക്കൽ സൊസൈറ്റികളും സംസ്ഥാന ആരോഗ്യ വകുപ്പുകളും അവ ശുപാർശ ചെയ്യുന്നത് തുടരുമെന്നാണ് പ്രതികരിച്ചത്. 1991 മുതൽ നവജാതശിശുക്കൾക്ക് ഹെപ്പറ്റൈറ്റിസ് ബിക്കെതിരെ വാക്സിനേഷൻ നൽകാൻ യുഎസ് ശുപാർശ ചെയ്തിട്ടുണ്ട്. പിന്നീടുള്ള വർഷങ്ങളിൽ ഏകദേശം 90,000 മരണങ്ങൾ തടഞ്ഞുവെന്നും കണക്കുകളൾ സൂചിപ്പിക്കുന്നു.

Babies don’t need hepatitis B vaccine at birth; US vaccine advisers recommend

More Stories from this section

family-dental
witywide