
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഇന്ത്യൻ തിരിച്ചടിക്ക് പുറമെ ആഭ്യന്തര കലാപവും പൊട്ടിപ്പുറപ്പെട്ടതായി റിപ്പോര്‍ട്ട്. അഞ്ചിടങ്ങളിൽ പാക് സൈനികരെ ബലൂച് ആർമി നേരിട്ടുവെന്നാണ് വിവരങ്ങൾ. ക്വറ്റ പിടിച്ചെന്ന് ബലൂച് ലിബറേഷൻ ആർമി അറിയിച്ചതായി വിവരമുണ്ട്. അതേസമയം, പാകിസ്ഥാനെതിരെ തിരിച്ചടിക്കുകയാണ് ഇന്ത്യ. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്‍റെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്ഫോടനമുണ്ടായി. ഇതേ തുടർന്ന് പാക് പ്രധാനമന്ത്രിയെ ഔദ്യോഗിക വസതിയിൽ നിന്നും മാറ്റി.
ഇസ്ലാമാബാദിനെ വിറപ്പിച്ച് ഇന്ത്യ മിസൈൽ വർഷം നടത്തി. സിയാൽകോട്ടിവും കറാച്ചിയിലും ലാഹോറിലും തുടർ ആക്രമണമുണ്ടായി. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ ഇന്ത്യ വ്യോമാക്രമണം തുടരുകയാണ്. നാല് പാക് പോർവിമാനങ്ങൾ ഇന്ത്യ വീഴ്ത്തി. കച്ചിൽ മൂന്ന് ഡ്രോണുകൾ വീഴ്ത്തിയെന്നാണ് റിപ്പോർട്ട്. അതേസമയം, രാജ്യ തലസ്ഥാനത്ത് കനത്ത ജാഗ്രതാ മുന്നറിയിപ്പ് നൽകി. പ്രധാനപ്പെട്ട ഓഫീസുകൾ, റോഡുകൾ, വീടുകൾ എന്നിവയ്ക്കെല്ലാം സുരക്ഷ കൂട്ടി. ഇന്ത്യ ഗേറ്റ് പരിസരത്ത് നിന്നടക്കം ആളുകളെ മാറ്റി.















