
വാഷിംഗ്ടണ്‍ : യുഎസിലെ ബീഫ് വില റെക്കോര്‍ഡിലേക്ക് അടുക്കുകയാണ്. മുട്ടയുടെ
ലഭ്യതക്കുറവും വില വര്‍ദ്ധനവും ട്രംപ് ഭരണകൂടത്തെ വലയ്ക്കുമ്പോഴാണ് ബീഫ് വിലയിലെ വര്‍ദ്ധനവ്.
സെന്റ് ലൂയിസിലെ ഫെഡറല്‍ റിസര്‍വ് ബാങ്കിന്റെ ഡാറ്റ പ്രകാരം, ബീഫിന് ഒരു പൗണ്ടിന് ഫെബ്രുവരിയില്‍ വില 5.625 ഡോളറിലെത്തി. ജനുവരിയിലെ 5.545 ഡോളറില്‍ നിന്ന് നേരിയ വര്‍ധനവ് മാത്രമാണെങ്കിലും, കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ ഇത് ഏകദേശം പത്ത് ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ സെപ്റ്റംബറില്‍ എത്തിയ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 5.670 ഡോളറിനടുത്താണ് ഇപ്പോഴത്തെ വില.
കോവിഡ് മഹാമാരിക്കു ശേഷം പല പലചരക്ക് സാധനങ്ങളെയും പോലെ, ബീഫിന്റെ വിലയും കുത്തനെ കൂടിയത് ഭക്ഷണശാലകളിലും വിഭവങ്ങള്‍ക്ക് വിലകൂടാന്‍ കാരണമായിട്ടുണ്ട്. അമേരിക്കക്കാര്‍ അവരുടെ ഏറ്റവും ജനപ്രിയമായ പ്രോട്ടീന്‍ സ്രോതസ്സുകളില്‍ ഒന്നായി കാണുന്ന ബീഫിന്റെ വില ഉയരുമ്പോള്‍ ബീഫ് ലഭ്യതക്കുറവിനെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.