അമേരിക്കയിൽ നിന്നുള്ള പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ബെൻ ബേഡർ മരണമടഞ്ഞു; ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് കുടുംബം

മിയാമി: അമേരിക്കയിൽ നിന്നുള്ള പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ബെൻ ബേഡർ മരണമടഞ്ഞു. ഇക്കാര്യം ബേഡറിൻ്റെ പെൺസുഹൃത്ത് റീം ആണ് പുറംലോകത്തെ അറിയിച്ചത്. ടിക് ടോകിൽ അവസാന വീഡിയോ പങ്കുവച്ച് മണിക്കൂറുകൾക്കകം മരണമടഞ്ഞു എന്നാണ് വിവരം. മരണകാരണം എന്തെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ബെന്നിൻ്റെ കുടുംബം ആരാധകരോട് അഭ്യർത്ഥിച്ചു.

ജീവിതത്തിൽ താൻ കണ്ടിട്ടുള്ളവരിൽ വച്ച് ഏറ്റവും ദയാവായ്പ്പും കരുതലുമുള്ള ഉദാരമതിയായ വ്യക്തിയായിരുന്നു ബെൻ എന്ന് റീം കുറിച്ചു. ഓരോ മനുഷ്യരെയും ആത്മാർത്ഥമായാണ് ബെൻ സ്നേഹിച്ചത്. മരിച്ച ദിവസം രാത്രി ഒരു ഡിന്നർ ഡേറ്റ് പ്ലാൻ ചെയ്തിരുന്നുവെന്നും അതിനിടെയാണ് മരണം സംഭവിച്ചതെന്നും വരും ദിവസങ്ങളിൽ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റീം പ്രതികരിച്ചു.

അമേരിക്കയിലെ മിയാമി സ്വദേശിയും ടിക്ടോക്, ഇൻസ്റ്റഗ്രാം, എക്‌സ് എന്നിവയിലായി 2000000 ത്തിലേറെ ഫോളോവേർസുള്ള ഫിനാൻസ് ഇൻഫ്ലുവൻസറായിരുന്നു ബെൻ ബാഡർ. സാമ്പത്തിക ഉപദേശങ്ങളിലൂടെയും തൻ്റെ ജീവിതശൈലിയിലൂടെയും അമേരിക്കയിലും പുറത്തും യുവാക്കൾക്കിടയിൽ ശ്രദ്ധ നേടിയ ബെൻ 25ാം വയസിലാണ് മരണമടഞ്ഞത്.

Ben Bader, a famous social media influencer from America, has died; family asks not to spread speculation

More Stories from this section

family-dental
witywide