മലേഷ്യയിലെ ചർച്ചകളിൽ സമവായം, ചൈനയ്ക്കുള്ള 100 ശതമാനം അധിക താരിഫ് വർധന ഒഴിവാക്കി യുഎസ്, പ്രഖ്യാപിച്ചത് ട്രഷറി സെക്രട്ടറി

വാഷിംഗ്ടൺ: ചൈനയുമായി നടത്തിയ വ്യാപാര ചർച്ചകൾക്ക് ശേഷം ചൈനയ്‌ക്കെതിരായ താരിഫ് വർധിപ്പിക്കാനുള്ള നീക്കം ഫലത്തിൽ ഒഴിവാക്കി എന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് സൂചിപ്പിച്ചു. പ്രധാനപ്പെട്ട അപൂർവ ഭൗമ മൂലകങ്ങളുടെ കയറ്റുമതിയിൽ ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ശ്രമിച്ചതിനെത്തുടർന്ന് നവംബർ ഒന്ന് മുതൽ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം അധിക താരിഫ് ഏർപ്പെടുത്തുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

ഇത് യുഎസും ചൈനയും തമ്മിലുള്ള വ്യാപാര തർക്കം രൂക്ഷമാക്കിയിരുന്നു. മലേഷ്യയിൽ നടന്ന രണ്ട് ദിവസത്തെ ചർച്ചകൾക്ക് ശേഷം ആ താരിഫ് ഭീഷണി ഒഴിഞ്ഞുപോയി എന്ന് ബെസന്‍റ് ഞായറാഴ്ച സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. “ഞങ്ങൾക്ക് വളരെ നല്ല രണ്ട് ദിവസത്തെ കൂടിക്കാഴ്ചകളുണ്ടായി. നിലവിലെ താരിഫിന് മുകളിൽ 100 ശതമാനം അധിക താരിഫ് ഏർപ്പെടുത്താനുള്ള ഭീഷണി ഫലത്തിൽ ഒഴിവാക്കപ്പെട്ടു എന്ന് ഞാൻ വിശ്വസിക്കുന്നു,” ബെസന്‍റ് പറഞ്ഞു. “100 ശതമാനം താരിഫിനുള്ള ഭീഷണിയും, ചൈന ലോകമെമ്പാടും കയറ്റുമതി നിയന്ത്രണ സംവിധാനം ഉടനടി ഏർപ്പെടുത്താനുള്ള ഭീഷണിയും ഒഴിഞ്ഞുപോയതായി ഞാൻ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide