
ആസ്തി ഇടിഞ്ഞിട്ടും തന്റെ പ്രതിജ്ഞ പാലിക്കാൻ ഇറങ്ങിത്തിരിച്ചിരിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. കഴിഞ്ഞ ഒരാഴ്ച മാത്രം അദ്ദേഹത്തിന്‍റെ ആസ്തി 51 ബില്യൺ ഡോളറാണ് ഇടിഞ്ഞത്. പക്ഷേ അദ്ദേഹത്തിന്‍റെ പ്രതിജ്ഞ ലോകം മുഴുവൻ ശ്രദ്ധിക്കുകയാണ്. ലോകത്തിലെ മറ്റൊരു കോടീശ്വരനും ഇങ്ങനെ ഒരു വഴിയിലൂടെ മുമ്പ് മുന്നോട്ട് പോയിട്ടില്ല.
മരണശേഷം താൻ ഒരു കോടീശ്വരനായി അന്തരിച്ചു എന്ന് ആരും വിലയിരുത്തരുത് എന്നാണ് ബിൽ ഗേറ്റ്സിന്‍റെ ഏറ്റവും വലിയ ആഗ്രഹം. തന്‍റെ അന്ത്യകർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങുന്നതിന് മുമ്പ് താൻ ആർജിച്ച ധനം ഏകദേശം മുഴുവനായി തന്നെ ദാനധർമ്മങ്ങൾ നടത്തുന്നതിന്‍റെ ഭാഗമായാണ് അദ്ദേഹത്തിന്‍റെ ആസ്തി ഇടിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ.
ജൂലൈ 13ന് പുറത്തിറക്കിയ ബില്യണയേഴ്‌സ് ഇൻഡെക്‌സിലാണ് ഗേറ്റ്സിന്‍റെ ആസ്തിയിൽ 51 ബില്യൺ ഡോളർ ഇടിവ് കാണിച്ചിരിക്കുന്നത്. ഒരാഴ്ച മുമ്പ് അദ്ദേഹത്തിന്റെ ആസ്തി 175 ബില്യൺ ഡോളറായിരുന്നു. പുതിയ കണക്കെടുപ്പിൽ അത് 124 ബില്യൺ ഡോളറായി(ഏകദേശം 10 ലക്ഷം കോടി) താഴ്ന്നിരിക്കുന്നു. മരണമെത്തുന്നതിനു മുമ്പ് തന്‍റെ കൈയിലുള്ള പണം മുഴുവൻ ദാനം ചെയ്യണം എന്ന തീരുമാനം ഗേറ്റ്സ് നടപ്പാക്കുന്നതിന്‍റെ ഭാഗമാണിതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്