
വാഷിംഗ്ടണ്‍ : അമേരിക്കയിലെ ഭവന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് 400 ബില്യണ്‍ ഡോളറിന്റെ പദ്ധതി നിര്‍ദേശവുമായി ബുര്‍ജ് ഖലീഫ പണികഴിപ്പിച്ച എമാര്‍ പ്രോപ്പര്‍ട്ടീസ് സ്ഥാപകനുമായ മുഹമ്മദ് അലബ്ബാര്‍. ഈ തുക ഒരാഴ്ചകൊണ്ട് സമാഹരിക്കാനാകുമെന്നും ദുബായ് ആസ്ഥാനമായുള്ള കോടീശ്വരന്‍ വ്യക്തമാക്കി. ജോര്‍ജിയയില്‍ നിന്നുള്ള റോയിട്ടേഴ്സ് നെക്സ്റ്റ് ഗള്‍ഫ് ഉച്ചകോടിയില്‍ വെര്‍ച്വലായി സംസാരിച്ച അലബ്ബാര്‍, അമേരിക്ക ഏകദേശം അഞ്ച് ദശലക്ഷം വീടുകളുടെ ക്ഷാമം നേരിടുന്നുവെന്നും ചൂണ്ടിക്കാട്ടി.
അമേരിക്കയുടെ വഷളാകുന്ന ഭവന ക്ഷാമം പരിഹരിക്കാന്‍ സഹായിക്കുന്നതിനായി താന്‍ മുന്നോട്ടുവെച്ച നിര്‍ദേശം യുഎസ് വിപണിയെ പുനര്‍നിര്‍മ്മിക്കുന്നതിനും 20 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കഴിയുന്ന ഒരു മാനുഷികവും സാമ്പത്തികവുമായ അവസരമാണെന്നും വിശേഷിപ്പിച്ചു. മാത്രമല്ല, ഭവന ക്ഷാമം വേഗത്തില്‍ പരിഹരിച്ചില്ലെങ്കില്‍ ഒരു ദുരന്തമായിരിക്കും’ എന്ന മുന്നറിയിപ്പും നല്‍കി.
Billionaire who built Burj Khalifa proposes $400 billion plan to solve America’s housing shortage















