
തങ്ങളുടെ ഗാഡ്ജെറ്റുകൾ എത്രയും വേഗം അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് ആപ്പിൾ.
ഹാക്കർമാർക്ക് ഗാഡ്ജെറ്റുകളിൽ കയറാൻ അവസരം നൽകുന്ന ഒരു പ്രധാന പ്രശ്നം സൈബർ വിദഗ്ധർ കണ്ടെത്തിയതിനെത്തുടർന്നാണ് ആപ്പിൾ ഉപയോക്താക്കളോട് എത്രയും വേഗം അവരുടെ ഗാഡ്ജറ്റുകൾ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടത്.
“എയർബോൺ” എന്ന് വിളിക്കപ്പെടുന്ന ഈ പിഴവ് വഴി ഹാക്കർമാർക്ക് മാൽവെയർ വിന്യസിക്കാനും, നിങ്ങളുടെ സ്വകാര്യ ഡേറ്റ ചോർത്താനും, വിമാനത്താവളങ്ങൾ, കോഫി ഷോപ്പുകൾ, അല്ലെങ്കിൽ നിങ്ങളുടെ ജോലിസ്ഥലം പോലുള്ള പൊതു സ്ഥലങ്ങൾ ഉൾപ്പെടെ നിങ്ങളുടെ ഉപകരണങ്ങൾ വൈ-ഫൈ നെറ്റ്വർക്കിലേക്ക് കണക്റ്റുചെയ്തിരിക്കുമ്പോൾ നിങ്ങളുടെ സംഭാഷണങ്ങൾ ചോർത്താനും സാധിക്കും.
ഹാക്കർമാരെ അകറ്റി നിർത്താൻ, എല്ലാ ഉപകരണങ്ങളും ഏറ്റവും പുതിയ സോഫ്റ്റ്വെയറിലേക്ക് അപ്ഡേറ്റ് ചെയ്യാൻ ഉപയോക്താക്കളോട് ആപ്പിൾ നിർദ്ദേശിക്കുന്നു, പ്രത്യേകിച്ച് എയർപ്ലേയുമായി കണക്റ്റുചെയ്തിരിക്കുന്നവ.
ഹാക്കർമാർക്ക് നിങ്ങളുടെ ഉപകരണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയുന്ന ഒരു ആക്സസ് പോയിന്റായി പ്രവർത്തിക്കുന്നതിനാൽ, ഉപയോഗത്തിലില്ലെങ്കിൽ എയർപ്ലേ ഫീച്ചർ പൂർണ്ണമായും പ്രവർത്തനരഹിതമാക്കാനും ശുപാർശ ചെയ്യുന്നു.
നിങ്ങൾ ഉപയോഗിക്കാതെ പൊടി പിടിച്ചു കിടക്കുന്ന ബ്ലൂടൂത്ത് സ്പീക്കർ പോലുള്ളവ – ഹാക്കർമാർക്ക് മറ്റൊരു കവാടമായിരിക്കാം.
Billions of iPhone users at risk of dangerous malware attack