
മാതാപിതാക്കളുടെ സമ്മതം മക്കളുടെ വിവാഹത്തിന് നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരണമെന്ന് ഹരിയാന നിയമസഭയിൽ ആവശ്യപ്പെട്ട് ബിജെപി എംഎല്‍എ റാം കുമാര്‍ ഗൗതം. നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു നിയമനിര്‍മാണം അത്യാവശ്യമാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒളിച്ചോടുകയാണ്. മക്കള്‍ ഒളിച്ചോടിയതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും അവരുടെ വിവാഹത്തിന് മാതാപിതാക്കളുടെ അനുവാദം നിര്‍ബന്ധമാക്കുന്ന നിയമം കൊണ്ടുവരണമെന്നും നിയമസഭയില്‍ റാം കുമാര്‍ ഗൗതം പറഞ്ഞു.