
സോൾ: മൂവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട ജെജു എയർ വിമാനത്തിൽനിന്ന് വീണ്ടെടുത്ത ബ്ലാക് ബോക്സുകളിലൊന്ന് വിശകലനത്തിനായി യുഎസിലേക്ക് അയക്കുമെന്ന് ദക്ഷിണ കൊറിയ.
കാര്യമായി കേടുപറ്റിയ ബ്ലാക് ബോക്സിലെ വിവരങ്ങൾ വീണ്ടെടുക്കാൻ ദക്ഷിണകൊറിയയിൽ ലഭ്യമായ സാങ്കേതികവിദ്യകൊണ്ട് സാധിക്കാത്തതിനാലാണ് തീരുമാനം.
യു.എസ്. നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡുമായി സഹകരിച്ചാകും ബ്ലാക് ബോക്സ് യു.എസിലെത്തിക്കുക.
ഞായറാഴ്ച 181 യാത്രക്കാരുമായി തായ്‌ലാൻഡിൽനിന്ന് ദക്ഷിണകൊറിയയിലെത്തിയ ബോയിങ് 737-800 വിമാനം ഇറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട് 179 പേരാണ് മരിച്ചത്. ലാൻഡിങ് ഗിയർ തകരാറിലായിരുന്നു എന്നാണ് ആദ്യം വന്ന വിവരം.
Black box from crashed Korean Jeju Airlines to be sent to US