യുഎസ് വിപണിയിൽ നിന്ന് ബ്ലൂ ബെൽ ബ്രാൻഡ് ഐസ്ക്രീം പിൻവലിക്കാൻ നിർദേശം; പിൻവലിക്കുന്നത് പതിനഞ്ചിലധികം സംസ്ഥാനങ്ങളിൽ വിറ്റഴിച്ച ഐസ്ക്രീം, ഐസ്ക്രീമിന് ഗുരുതരമായ അലർജി സാധ്യത

ടെക്സസ് : യുഎസ് വിപണിയിൽ നിന്ന് ബ്ലൂ ബെൽ മൂ-ഇല്ലേനിയം ക്രഞ്ച് ബ്രാൻഡിന്റെ ഐസ്ക്രീം വിപണിയിൽ നിന്ന് പിൻവലിക്കാൻ നിർദേശം. വിപണിയിൽ നിന്ന് ബ്ലൂ ബെൽ മൂ-ഇല്ലേനിയം ക്രഞ്ച് ഐസ്ക്രീമിന്റെ ചോക്ളേറ്റ് ചിപ് കുക്കീ ഡഫ് എന്ന ഐസ്ക്രീമാണ് പിൻവലിക്കുന്നത്. ഗുരുതരമായ അലർജി സാധ്യത ഉള്ളതിനാലാണ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (എഫ് ഡി എ) അധികൃതർ പിൻവലിക്കാൻ നിർദേശം നൽകിയത്.

പതിനഞ്ചിലധികം സംസ്ഥാനങ്ങളിൽ വിറ്റഴിച്ച ഐസ്ക്രീമാണ് പിൻവലിക്കുന്നത്. ബദാം, വാൾനട്ട്, പെക്കൻ തുടങ്ങിയ അലർജിക്ക് കാരണമാകുന്ന ചേരുവകൾ ഐസ്ക്രീമിൽ ചേർത്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ വിവരങ്ങൾ ഉൽപന്നത്തിന്റെ ലേബലിൽ രേഖപ്പെടുത്തിയിരുന്നില്ല. ഐസ്ക്രീം വാങ്ങിയവർ ഉപയോഗിക്കരുതെന്നും ഉൽപന്നം തിരികെ വാങ്ങിയ കടകളിൽ തന്നെ ഏൽപ്പിക്കണമെന്നും അധികൃതർ‍ നിർദേശിച്ചു.

അതേസമയം, ടെക്സസിലെ ബ്രെൻഹാമിലുള്ള സ്ഥാപനത്തിൽ നിർമിച്ച ഈ ഐസ്ക്രീം കഴിച്ച് ഇതുവരെ ആർക്കും അലർജി സംബന്ധമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഉപഭോക്താക്കൾക്ക് 979-836-7977 എന്ന നമ്പറിൽ വിളിക്കുകയോ അല്ലെങ്കിൽ consumerrelations@bluebell.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

More Stories from this section

family-dental
witywide