ബോയിംഗ് വിമാനത്തിന്റെ ഫ്യുവല്‍ സ്വിച്ച് ലോക്കുകള്‍ സുരക്ഷിതം; എയര്‍ ഇന്ത്യ അപകട പശ്ചാത്തലത്തില്‍ യുഎസ് ഏവിയേഷന്‍ ബോഡി

ന്യൂഡല്‍ഹി : എയര്‍ ഇന്ത്യ വിമാന ദുരന്തത്തിലേക്ക് നയിച്ചത് എഞ്ചിനിലേക്ക് ഇന്ധനം ഒഴുക്ക് നിലച്ചതാണെന്നും ഇതിനു കാരണം വിമാനത്തിന്റെ ഫ്യുവല്‍ സ്വിച്ച് ഓഫായതാണെന്നും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതോടെ ബോയിംഗ് ഫ്യുവല്‍ സ്വിച്ച് ലോക്കുകള്‍ സുരക്ഷിതമാണെന്ന് യുഎസ് ഏവിയേഷന്‍ ബോഡി വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്. യുഎസിലെ ബോയിംഗും കമ്പനിയും സ്വകാര്യമായി ഇത്തരം അറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ മാസം 260 പേരുടെ മരണത്തിനിടയാക്കിയ ബോയിംഗ് 787-8 അപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് വെള്ളിയാഴ്ച പുറത്തുവന്നിരുന്നു. വിമാനത്തിന്റെ എന്‍ജിനുകളിലേക്ക് ഇന്ധനമെത്തിക്കുന്ന സ്വിച്ച് ‘ഓഫ്’ ആയി എന്നാണ് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (എഎഐബി) റിപ്പോര്‍ട്ടില്‍ പറയുന്നത്. പൈലറ്റ് മനപ്പൂര്‍വ്വം സ്വിച്ച് ഓഫ് ചെയ്തിരിക്കാന്‍ സാധ്യതയില്ലെന്ന വാദങ്ങള്‍ ഉയര്‍ന്നതോടെ എഞ്ചിന്‍ ഫ്യുവല്‍ കട്ട്ഓഫ് സ്വിച്ചുകളെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നത്.

ഇക്കഴിഞ്ഞ ജൂണ്‍ 12 ന് അഹമ്മദാബാദില്‍ സംഭവിച്ചത്. അഹമ്മദാബാദ് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് 32 സെക്കന്‍ഡുകള്‍ക്കുള്ളിലാണ് എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം അഗ്നിഗോളമായി നിലംപതിച്ചത്. 230 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 15 യാത്രക്കാര്‍ ബിസിനസ് ക്ലാസിലും 215 യാത്രക്കാര്‍ ഇക്കണോമി ക്ലാസിലുമുണ്ടായിരുന്നു. ജീവന്‍ പൊലിഞ്ഞവരില്‍ രണ്ടു കുഞ്ഞുങ്ങളുമുണ്ട്. രണ്ട് പൈലറ്റുമാരെക്കൂടാതെ 10ക്യാബിന്‍ ക്രൂവും വിമാനത്തിലുണ്ടായിരുന്നു.

More Stories from this section

family-dental
witywide