
ബെംഗളൂരു: ബെംഗളൂരുവിലെ ബോയിങ് ഇന്ത്യ എന്‍ജിനിയറിങ് ടെക്നോളജി സെന്ററില്‍നിന്ന് (ബിഐഇടിസി) ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു. കമ്പനി ആഗോളതലത്തില്‍ ജീവനക്കാരുടെ ആഗോളതലത്തില്‍ ജീവനക്കാരുടെ എണ്ണം പത്തുശതമാനം കുറയ്ക്കുമെന്ന് ബോയിങ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പ്രതിഫലനമായാണ് 180 ജീവനക്കാരെ ബിഐഇടിസിയില്‍ നിന്നും പുറത്താക്കിയത്. അത്യാധുനിക എയ്‌റോസ്പെയ്സ് എന്‍ജിനിയറിങ് ജോലികളാണ് ഇവിടെ നടക്കുന്നത്.
1916-ല്‍ വാഷിംഗ്ടണിലെ സിയാറ്റിലില്‍ വില്യം ഇ. ബോയിംഗ് സ്ഥാപിച്ചതാണ് ബോയിംഗ്. കമ്പനിയുടെ കോര്‍പ്പറേറ്റ് ആസ്ഥാനം യുഎസ് സംസ്ഥാനമായ വിര്‍ജീനിയയിലെ ആര്‍ലിംഗ്ടണിലാണ് സ്ഥിതി ചെയ്യുന്നത്. 65-ലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഒരു ആഗോള കമ്പനിയാണ് ബോയിംഗ്, എന്നാല്‍ അതിന്റെ പ്രധാന ബിസിനസും ഉടമസ്ഥാവകാശവും യുഎസിലാണ് വേരൂന്നിയിരിക്കുന്നത്.
ബെംഗളൂരുവിലെ ബോയിങ്ങിന്റെ കാംപസ്, യുഎസിന് പുറത്തുള്ള കമ്പനിയുടെ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്നാണ്. 2024 ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇത് ഉദ്ഘാടനംചെയ്തത്. ബോയിങ്ങിന്റെ ഇന്ത്യയിലെ ഏഴായിരത്തോളം ജീവനക്കാരില്‍ 6,500 പേരും ബെംഗളൂരുവിലെയും ചെന്നൈയിലെയും ബിഐഇടിസിയിലാണുള്ളത്.