
വാഷിംഗ്ടണ്‍ : വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് സെന്റ് ലൂയിസിലെ ബോയിംഗ് കമ്പനി ഫാക്ടറി തൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക് 84-ാം ദിവസത്തിലേക്ക്. കമ്പനിമുന്നോട്ടുവെച്ച ശരാശരി 24% വേതനം വര്‍ദ്ധിപ്പിക്കുന്ന പുതിയ അഞ്ച് വര്‍ഷത്തെ കരാര്‍ തൊഴിലാളികള്‍ നിരസിച്ചതോടെയാണ് പണിമുടക്ക് നീളുന്നത്. ഇത് കമ്പനിയുടെ പ്രധാന നിര്‍മ്മാണ കേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയിട്ട് ഏകദേശം മൂന്ന് മാസത്തോളമായി.
കമ്പനിയുടെ നാലാമത്തെ കരാര്‍ ഓഫറാണ് ഞായറാഴ്ച യൂണിയന്‍ അംഗങ്ങള്‍ നിരസിച്ചത്. ഇതേത്തുടര്‍ന്ന് ഇരുവിഭാഗവും പരസ്പരം വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു. പണിമുടക്ക് ഇപ്പോള്‍ 84-ാം ദിവസത്തിലേക്കെത്തിയതോടെ മെക്കാനിക്കുകള്‍ക്ക് അഞ്ചാമത്തെ ശമ്പളവും നഷ്ടപ്പെട്ടു. മാത്രമല്ല, ബോയിംഗിനെ സാരമായി ബാധിച്ച പണിമുടക്ക് ചില യുദ്ധവിമാന ഡെലിവറികളെയും ബാധിച്ചു.
IAM ഡിസ്ട്രിക്റ്റ് 837 ലെ 3,200 അംഗങ്ങള്‍ ഓഗസ്റ്റ് 4 ന് പുലര്‍ച്ചെയാണ് പണിമുടക്ക് ആരംഭിച്ചത്. സമരം F-15EX യുദ്ധവിമാനങ്ങള്‍ പോലുള്ള ബോയിംഗ് സൈനിക വിമാനങ്ങളുടെ ഉത്പാദനം തടസ്സപ്പെടുത്തുകയും ചെയ്തു. ഈ സംഭവത്തെ സെനറ്റര്‍മാരായ ജോഷ് ഹാവ്ലിയും ബെര്‍ണി സാന്‍ഡേഴ്സും വിമര്‍ശിച്ചിരുന്നു. യുഎസ് വ്യോമസേനയുടെ പോര്‍ട്ട്ലാന്‍ഡ് നാഷണല്‍ ഗാര്‍ഡ് ബേസിലേക്കുള്ള എ15 ഡെലിവറികളെ പണിമുടക്ക് ബാധിച്ചു, അടുത്ത വര്‍ഷം അന്താരാഷ്ട്ര ഡെലിവറികള്‍ വൈകിപ്പിക്കുമെന്ന് ജെഫറീസ് അനലിസ്റ്റ് ഷീല കഹ്യോഗ്ലു ഞായറാഴ്ച ക്ലയന്റുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Boeing workers’ strike enters 84th day















