പ്രശസ്ത നടി ഷെഫാലി ജരിവാല അന്തരിച്ചു

പ്രശസ്തയായ നടിയും മോഡലുമായ ഷെഫാലി ജരിവാല (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞു വീണതിനെ തുടര്‍ന്ന് മുംബൈയിലെ ബെല്ലെവ്യൂ മൾട്ടി-സ്പെഷ്യാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

2000-കളുടെ തുടക്കത്തിൽ പോപ്പ് സംസ്കാരത്തിന്റെ ഒരു പ്രതീകമായി മാറിയ ‘കാട്ടാ ലഗാ’ എന്ന റീമിക്സ് മ്യൂസിക് വീഡിയോ വഴിയാണ് ഷെഫാലി ജരിവാല പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്. വന്‍ ഹിറ്റായ മ്യൂസിക് വീഡിയോ ഷെഫാലിയെ ഒരു ദേശീയ താരമാക്കി. പിന്നീട്, 2004-ൽ സൽമാൻ ഖാൻ, അക്ഷയ് കുമാർ, പ്രിയങ്ക ചോപ്ര എന്നിവർ അഭിനയിച്ച ‘മുജ്സെ ഷാദി കരോഗി’ എന്ന സിനിമയിൽ കാമിയോ വേഷത്തിലും അഭിനയിച്ചു. 2019-ൽ ‘ബിഗ് ബോസ് 13’ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെ വീണ്ടും ഷെഫാലി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരുന്നു.