തെറ്റായ മുന്നറിയിപ്പ്: ബോളിവുഡ് ഇതിഹാസ താരം ധർമ്മേന്ദ്ര മരിച്ചിട്ടില്ല, സുഖം പ്രാപിക്കുകയാണ്; മാധ്യമ റിപ്പോർട്ടുകളെ വിമർശിച്ച് മകൾ ഇഷ ഡിയോളും ഭാര്യ ഹേമ മാലിനിയും

മുംബൈ: സോഷ്യൽ മീഡിയയിലും വാർത്താ ചാനലുകളിലും ബോളിവുഡ് ഇതിഹാസ താരം നടൻ ധർമ്മേന്ദ്ര അന്തരിച്ചുവെന്ന വാർത്ത റിപ്പോർട്ടുകൾ അദ്ദേഹത്തിന്റെ മകൾ ഇഷാ ഡിയോൾ ഇൻസ്റ്റാഗ്രാം വഴി വാർത്ത നിഷേധിച്ചു.“മാധ്യമങ്ങൾ അതിരുവിട്ട രീതിയിൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു. അച്ഛൻ സുഖം പ്രാപിച്ചു വരികയാണ്, ഞങ്ങളുടെ കുടുംബത്തിന് സ്വകാര്യത നൽകണമെന്ന് അപേക്ഷിക്കുന്നു. പാപ്പയുടെ വേഗത്തിലുള്ള സുഖപ്രാപ്തിക്കായി പ്രാർത്ഥിക്കുന്ന എല്ലാവർക്കും നന്ദി,” എന്ന് ഈഷാ ദിയോൾ പോസ്റ്റിൽ കുറിച്ചു.

ധർമ്മേന്ദ്രയുടെ ഭാര്യയും നടിയുമായ ഹേമ മാലിനിയും മാധ്യമങ്ങൾ പ്രചരിപ്പിച്ച തെറ്റായ വാർത്തക്കെതിരെ പ്രതികരിച്ചു. “ഇത്തരം കാര്യങ്ങൾ മാപ്പുസാധ്യമായതല്ല! ചികിത്സയിലായിരിക്കെ ഒരു വ്യക്തിയെക്കുറിച്ച് വ്യാജവാർത്ത പ്രചരിപ്പിക്കുന്നത് അത്യന്തം അനാചാരമാണ്. കുടുംബത്തിന്റെ സ്വകാര്യതയും മാന്യതയും കാത്തുസൂക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്,” എന്ന് അവർ എക്സിൽ കുറിച്ചു.

ബോളിവുഡ് സിനിമയുടെ ഹീ-മാൻ’ എന്ന പേരിൽ അറിയപ്പെടുന്ന ധർമ്മേന്ദ്ര 1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെ അരങ്ങേറിയത്. ബോളിവുഡിന്റെ ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് അദ്ദേഹം. ആറു ദശകങ്ങൾ നീണ്ട കരിയറിൽ 300-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ധർമേന്ദ്ര, നിരവധി സൂപ്പർഹിറ്റുകൾ വഴി റെക്കോർഡുകൾ സ്ഥാപിച്ചു.

1973-ൽ എട്ട് ബോക്‌സ് ഓഫീസ് ഹിറ്റുകളും, 1987-ൽ തുടർച്ചയായി ഏഴ് വിജയചിത്രങ്ങളും, ഒരു വർഷത്തിൽ ഒൻപത് വിജയചിത്രങ്ങളും നൽകിയ അദ്ദേഹം ഇന്നും ആ റെക്കോർഡ് നിലനിർത്തുന്നു. നടനെന്ന നിലയ്ക്ക് മാത്രമല്ല, നിർമ്മാതാവായും രാഷ്ട്രീയപ്രവർത്തകനായും അദ്ദേഹം ശ്രദ്ധേയനായിരുന്നു. ഇന്ത്യൻ സിനിമയ്ക്കുള്ള അദ്ദേഹത്തിന്റെ മഹത്തായ സംഭാവനയെ മാനിച്ച് 2012-ൽ പദ്മഭൂഷൺ പുരസ്കാരം ലഭിച്ചിരുന്നു.

ഷാഹിദ് കപൂറും കൃതി സനോണും അഭിനയിച്ച ‘തേരി ബാത്തോം മേം ഐസാ ഉല്‍ഝാ ജിയാ’ എന്ന ചിത്രമാണ് ഒടുവിൽ തിയേറ്ററിലെത്തിയ ധർമ്മേന്ദ്ര ചിത്രം. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ 6 മക്കളുണ്ട്.

Bollywood legend Dharmendra death false news

More Stories from this section

family-dental
witywide