മഹാകുംഭമേളയ്ക്കിടെ മുപ്പതുപേര്‍ മരണപ്പെട്ടത് ‘അത്ര വലിയ സംഭവമായിരുന്നില്ലെ’ന്ന് ബി.ജെ.പി എംപിയും നടിയുമായ ഹേമ മാലിനി

ന്യൂഡല്‍ഹി : മഹാകുംഭമേളയ്ക്കിടെ ജനുവരി 29-ാം തീയതി തിക്കിലും തിരക്കിലുംപെട്ട് മുപ്പതുപേര്‍ മരിക്കുകയും അറുപതുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ
നിസ്സാരമായിക്കണ്ട് ബി.ജെ.പി. എം.പിയും നടിയുമായ ഹേമമാലിനി. ദുരന്തത്തെക്കുറിച്ച് പരാമര്‍ശിച്ച അവര്‍ അത് ‘അത്ര വലിയ സംഭവമായിരുന്നില്ലെ’ന്നാണ് പ്രതികരിച്ചത്. ദുരന്തത്തേക്കുറിച്ച് ലോക്സഭയില്‍ പരാമര്‍ശിക്കുകയും യു.പി. സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്ത സമാജ്വാദി പാര്‍ട്ടി എം.പി. അഖിലേഷ് യാദവിനെ അവര്‍ കടന്നാക്രമിക്കുകയും ചെയ്തു.

കുംഭമേള ‘വളരെ നന്നായി കൈകാര്യം ചെയ്ത’ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണകൂടത്തെ പ്രശംസിക്കുന്നതായും അവര്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ച ഹേമ മാലിനി ‘പുണ്യ സ്നാനം’ നടത്തിയിരുന്നു. അതിനുശേഷം ഇത് വളരെ നന്നായി തോന്നുന്നുവെന്നും തനിക്ക് മുമ്പ് ഒരിക്കലും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും പുണ്യ സ്നാനം ചെയ്യാന്‍ കഴിഞ്ഞതില്‍ താന്‍ ഭാഗ്യവതിയാണെന്നും അവര്‍ പ്രതികരിക്കുകയും ചെയ്തു.

Also Read