മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് ഭീഷണി, വ്യാജ സന്ദേശമാണെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ട് എന്ന് ഇ-മെയിൽ വഴി ഭീഷണി സന്ദേശം. തൃശൂര്‍ കളക്ടറേറ്റിലേക്കാണ് ഇ-മെയിൽ ഭീഷണിയെത്തിയത്. സംഭവത്തെതുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്. വ്യാജ സന്ദേശമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഇതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്ന ഹര്‍ജിയിൽ സുപ്രീം കോടതി വിഷയത്തിൽ മറുപടി തേടിക്കൊണ്ട് സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയച്ചു. സേവ് കേരള ബ്രിഗേഡ് എന്ന സംഘടനയാണ് ഹര്‍ജി ഫയൽ ചെയ്തത്.

More Stories from this section

family-dental
witywide