
ചെന്നൈ: കരൂരില്‍ തമിഴക വെട്രി കഴകം (ടിവികെ) നടത്തിയ റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് നാല്പതോളം പേര്‍ മരിച്ചതിനു പിന്നാലെ പാര്‍ട്ടി അധ്യക്ഷനും നടനുമായ വിജയ്യുടെ വീടിന് ബോംബ് ഭീഷണി.
ചെന്നൈ പൊലീസിനാണ് ഇത് സംബന്ധിച്ച ഫോണ്‍ സന്ദേശം ലഭിച്ചത്. ചെന്നൈ നീലാങ്കരൈയിലെ വസതിയില്‍ ബോംബ് വച്ചിട്ടുണ്ടെന്നാണ് ഭീഷണി ലഭിച്ചത്. ഇതോടെ പൊലീസ് സംഘം ബോംബ് സ്‌ക്വാഡുമായി വസതിയിലെത്തി വ്യാപകമായ പരിശോധന നടത്തി. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല.
കരൂര്‍ ദുരന്തത്തില്‍ മരിച്ചവരില്‍ 8 പേര്‍ കുട്ടികളാണ്. ദുരന്തം ഉണ്ടായതിനു പിന്നാലെ വിജയ് കരൂരില്‍ നിന്നും ചെന്നൈയിലേക്ക് പോയിരുന്നു.
Tamil Nadu | Chennai police received a phone call earlier today claiming that a bomb had been planted at the ECR, Neelankarai residence of Tamilaga Vettri Kazhagam (TVK) Chief and actor Vijay. Following the alert, police personnel rushed to the actor’s residence, and a bomb… pic.twitter.com/Fs7xceZWlI
— ANI (@ANI) September 28, 2025