ബ്രാഞ്ചലീന വിവാഹ മോചനം: ഒടുവിൽ കരാറിൽ തീരുമാനമായി, 8 വർഷം നീണ്ട നിയമ യുദ്ധത്തിന് വിരാമം

ലോസാഞ്ചലസ്: ഒരരിക്കൽ ഹോളിവുഡിലെ പ്രമുഖ താരദമ്പതിമാരായിരുന്ന ആഞ്ജലീനാ ജോളിയുടെയും ബ്രാഡ് പിറ്റിന്റെയും എട്ടുവർഷം നീണ്ട വിവാഹമോചനക്കേസിൽ ഒടുവിൽ തീരുമാനമായി. ഇരുവരും കരാറിലെത്തിയതായി ജോളിയുടെ അഭിഭാഷകനാണ് മാധ്യമങ്ങളെ അറിയിച്ചത്. കരാറിന്റെ വിശദാംശങ്ങൾ അറിയിച്ചിട്ടില്ല. കരാറിന് കോടതിയുടെ അംഗീകാരം ലഭിക്കുന്നതോടെ ഹോളിവുഡിലെ ഏറ്റവും നീണ്ടതും വിവാദപരവുമായ വിവാഹമോചനക്കേസിന് തിരശ്ശീല വീഴും.

12 വർഷത്തെ വിവാഹജീവിതത്തിനുശേഷം 2016-ലാണ് ആഞ്ജലീന ജോളി ബ്രാഡ് പിറ്റുമായി വിവാഹ മോചനത്തിന് അപേക്ഷിക്കുന്നത്. തന്നോടും കുട്ടികളോടും മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു ഇത്. 2019-ൽ കോടതി ഇരുവരെയും വിവാഹമോചിതരായി പ്രഖ്യാപിച്ചിരുന്നു. സ്വത്ത് വിഭജനത്തിലും കുട്ടികളുടെ സംരക്ഷണത്തിലും തീരുമാനം ആകാതിരുന്നതോടെയാണ് കേസ് ഇത്രകാലം നീണ്ടത്. 8 കുട്ടികളുണ്ട്. അവർ ഈയിടെ അവരുടെ പേരിനൊപ്പമുള്ള ബ്രാഡ് പിറ്റിന്റെ പേര് നീക്കം ചെയ്തത് വലിയ ചർച്ചയായിരുന്നു.

Brad pit and Angelina Jolie settled their divorce

More Stories from this section

family-dental
witywide