
ഹോളിവുഡ് താരം ബ്രാഡ് പിറ്റ് പടുകൂറ്റനൊരു വീടു വാങ്ങി. 8,385 സ്‌ക്വയര്‍ ഫീറ്റിന്റെ ആഡംബര സൗധത്തിന് വില 105.29 കോടി(1. കോടി ഡോളര്‍)യാണ്. യുഎസ്സിലെ കാലിഫോര്‍ണിയയിലുള്ള ലോസ് ഏഞ്ചലസിലാണ് ബ്രാഡ് പിറ്റ് വീട് വാങ്ങിയത്. ബ്രാഡ് പിറ്റിന്റെ പുതിയ ചിത്രം എഫ് 1 ഹിറ്റായ സന്തോഷത്തോടൊപ്പമാണ് പുതിയ സന്തോഷവും താരത്തിന് ഇരട്ടി മധുരം നല്‍കുന്നത്.
1989-ല്‍ നിര്‍മ്മിച്ച വീട് ഈ വീട് 8,385 സ്‌ക്വയര്‍ ഫീറ്റാണ്. വീട്ടില്‍ ആറ് കിടപ്പുമുറികളാണുള്ളത്. വീട്ടില്‍ നിന്ന് നോക്കിയാല്‍ നഗരഹൃദയം മുതല്‍ ശാന്തസമുദ്രം വരെ കാണാമെന്നും റിപ്പോര്‍ട്ടുണ്ട്. വീടിന് പുറത്ത് നീന്തല്‍ക്കുളം, പച്ചക്കറിത്തോട്ടം, ബാര്‍ബിക്യൂ ഏരിയ എന്നിവയെല്ലാമുണ്ട്.
കില്ലേഴ്സ് എന്ന റോക്ക് ബാന്‍ഡിലെ മുന്‍നിര ഗിറ്റാറിസ്റ്റായ ദേവ് ക്യൂനിങ്ങിന്റെയും ഭാര്യയുടെയും പക്കല്‍ നിന്നാണ് ബ്രാഡ് പിറ്റ് വീട് വാങ്ങിയത്. സ്പാനിഷ് ശൈലിയില്‍ നിര്‍മ്മിച്ചതാണ് ഈ ആഡംബര വീട്. മനോഹരമായ ഹോളിവുഡ് ഹില്‍സിലെ ഇപോസ്റ്റ് എറ്റേറ്റ്‌സിലാണ് ബ്രാഡ് പിറ്റ് വാങ്ങിയ വീടുള്ളത്. ഇവിടം നിരവധി സെലിബ്രിറ്റികള്‍ താമസിക്കുന്ന ഇടമാണ്.
വ്യത്യസ്തമായ വീടുകളോട് ഭ്രമമുള്ള ബ്രാഡ് പിറ്റ് മുമ്പും പല ആഡംബര വീടുകളും വാങ്ങിയിട്ടുണ്ട്. കാര്‍മല്‍ ഹൈറ്റ്‌സിലെ വീട് അദ്ദേഹം 2022-ല്‍ വാങ്ങിയത് നാല് കോടി ഡോളറായിരുന്നു. ബ്രാഡ് പിറ്റ് നേരത്തേ താമസിച്ചിരുന്ന ലോസ് ഫെലിസിലെ വീട് 3.3 കോടിക്കാണ് പിന്നീട് അദ്ദേഹം വിറ്റത്. അതേവര്‍ഷം ലോസ് ഫെലിസില്‍ തന്നെയുള്ള മിഡ്‌സെഞ്ച്വറി സ്‌റ്റൈലിലുള്ള വീട് അഞ്ചര കോടി ഡോളര്‍ ചെലവിട്ട് വാങ്ങുകയും ചെയ്തു.












