
ജോർജിയയിൽ മസ്തിഷ്‌ക മരണം സംഭവിച്ച ഗർഭിണിയായ ഒരു സ്ത്രീ കുട്ടിക്കു പൂർണ വളർച്ച എത്തുവരെ വെൻ്റിലേറ്ററിൽ തന്നെ കഴിയേണ്ടി വരും. ഒൻപത് ആഴ്ച ഗർഭിണിയായിരുന്ന സമയത്താണ് അഡ്രിയാന സ്മിത്ത് എന്ന 30കാരിക്ക് മസ്തിഷ്ക ആഘാതമുണ്ടായി മസ്തിഷ്ക മരണം സംഭവിച്ചത്. ഫെബ്രുവരിയിലായിരുന്നു ഈ സംഭവം. അതിനു ശേഷം ഇന്നുവരെ – ഇപ്പോൾ 21 ആഴ്ച പ്രായമുണ്ട് ഭ്രൂണത്തിന് – അഡ്രിയാന ലൈഫ് സപ്പോർട്ട് സിസ്റ്റത്തിൽ കഴിയുകയാണ്. കുട്ടിക്ക് പൂർണ വളർച്ച എത്താതെ അത് മാറ്റാൻ സാധിക്കില്ല എന്നാണ് ജോർജിയയിലെ നിയമം. ഇനിയും മൂന്നുമാസം കൂടി ഇതേ നിലയിൽ തുടർന്നാലെ കുട്ടിയെ പുറത്തെടുക്കാനാകൂ.
ജോർജിയയിലെ നിയമം അനുസരിച്ച് ഗർഭസ്ഥ ശിശുവിന് ഹൃദയമിടിപ്പ് വന്നു കഴിഞ്ഞാൽപിന്നീട് ഭ്രൂണ ഹത്യ അനുവദിക്കില്ല. അതായത് ആറാഴ്ചക്കു ശേഷം ഗർഭച്ഛിദ്രം അനുവദനീയമല്ല.
ഗർഭിണിയായ സ്ത്രീയെ ലൈഫ് സപ്പോർട്ടിൽ നിലനിർത്തണോ വേണ്ടയോ എന്ന കാര്യത്തിൽ ബന്ധുക്കൾക്ക് അഭിപ്രായം പറയാൻ അനുവദിക്കാത്തതിൽ അവരുടെ കുടുംബം അസ്വസ്ഥരാണ്.
അഞ്ച് വയസ്സുള്ള മകൻ ഉൾപ്പെടെയുള്ള സ്മിത്തിന്റെ കുടുംബം ഇപ്പോഴും ആശുപത്രിയിൽ അവരെ സന്ദർശിക്കാറുണ്ട്.
ഗർഭസ്ഥ ശിശുവിൻ്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന് ഡോക്ടർമാർ കുടുംബത്തോട് പറഞ്ഞതായി അഡ്രിയാന സ്മിത്തിന്റെ അമ്മ ഏപ്രിൽ ന്യൂകിർക്ക് പറഞ്ഞു.
“എന്റെ കൊച്ചുമകനെ അവൾ ഗർഭിണിയാണ്. ഒരുപക്ഷേ അവൻ അന്ധനായിരിക്കാം, നടക്കാൻ കഴിഞ്ഞേക്കില്ല, ജനിച്ചുകഴിഞ്ഞാൽ അതിജീവിക്കാൻ തന്നെ കഴിഞ്ഞേക്കില്ല,” ന്യൂകിർക്ക് പറഞ്ഞു. സ്മിത്തിനെ ലൈഫ് സപ്പോർട്ടിൽ നിന്ന് നീക്കം ചെയ്യണമെന്ന് കുടുംബം ആഗ്രഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് അവർ വ്യക്തമായി പറഞ്ഞില്ല
ഈ അവസ്ഥയിൽ തീരുമാനമെടുക്കാനുള്ള അധികാരം അവളുടെ കുടുംബത്തിന് നൽകണമെന്ന ആവശ്യം ഉയർന്നു വന്നിട്ടുണ്ട്. അവരുടെ മകൾ മരിച്ചു കഴിഞ്ഞു. ജനിക്കാൻപോകുന്ന കുട്ടിയെ കുറിച്ച് ഒരുറപ്പുമില്ല. എത്രയോ ദിവസമായി കുടുംബം ട്രോമയിലാണ്. മെഡിക്കൽ ചെലവുകളാണെങ്കിൽ ഭാരിച്ചതുമാണ്.
brain-dead Georgia woman must carry fetus to birth