
ലോസ് ഏഞ്ചൽസ്: കുടിയേറ്റക്കാരുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളുടെ പേരിൽ ഫെഡറൽ ഏജൻ്റുമാർക്ക് മുഖം മറയ്ക്കുന്നതിന് വിലക്കേർപ്പെടുത്തി കാലിഫോർണിയ. ഔദ്യോഗിക കൃത്യനിർവഹണ സമയത്ത് മുഖം മറയ്ക്കാൻ പാടില്ലെന്ന് നിർദ്ദേശിക്കുന്ന ബില്ലിൽ ഗവർണർ ഗാവിൻ ന്യൂസോം ഒപ്പുവെച്ചു. ട്രംപ് ഭരണകൂടം ഈ തീരുമാനത്തെ ശക്തമായി അപലപിച്ചു.
ലോസ് ഏഞ്ചൽസിൽ നടന്ന കുടിയേറ്റ പരിശോധനയിൽ ഫെഡറൽ ഏജൻ്റുമാർ മുഖംമൂടി ധരിച്ച് അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ഈ നീക്കം. പ്രതിഷേധം ശക്തമായപ്പോൾ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നാഷണൽ ഗാർഡ് സൈനികരെയും മറീൻസിനെയും പ്രദേശത്തേക്ക് അയച്ചിരുന്നു. ഈ പുതിയ നിയമം കുടിയേറ്റവുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന കർശന നടപടികൾക്കുള്ള ശക്തമായ ഒരു മറുപടിയാണ്.