ട്രംപിന് കാലിഫോർണിയൻ ഷോക്ക്! താരിഫുകളെ നിയമപരമായി ചോദ്യം ചെയ്ത് സംസ്ഥാനം, ‘ഇത് യുഎസിനായി’; കേസ് ഫയൽ ചെയ്ത് ഗവർണർ

വാഷിം​ഗ്ടൺ: വിദേശ ഇറക്കുമതികൾക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ വ്യാപകമായ താരിഫുകളെ നിയമപരമായി ചോദ്യം ചെയ്യുന്ന ആദ്യ സംസ്ഥാനമായി കാലിഫോർണിയ. ഗവർണർ ഗാവിൻ ന്യൂസോമിന്റെ ഭരണകൂടം ബുധനാഴ്ച ഒരു ഫെഡറൽ കോടതിയിൽ താരിഫുകൾക്കെതിരെ കേസ് ഫയൽ ചെയ്തു. താരിഫുകൾ ചുമത്തുന്നതിൽ ട്രംപ് തന്റെ നിയമപരമായ അധികാരം കവിഞ്ഞും പ്രവർത്തിക്കുന്നുവെനനാണ് ഗാവിൻ ന്യൂസോമിന്റെ ഭരണകൂടത്തിന്റെ വാദം.

സാൻ ഫ്രാൻസിസ്കോയിൽ ഫയൽ ചെയ്ത കേസിൽ, ഗവർണർ ​ഗാവിൻ ന്യൂസോമും അറ്റോർണി ജനറൽ റോബ് ബോണ്ടയും ട്രംപിന്റെ നടപടികൾ കാലിഫോർണിയയ്ക്കും വിശാലമായ യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്കും സാമ്പത്തിക നാശനഷ്ടം വരുത്തിയതായി വാദിക്കുന്നു. കോൺഗ്രസിന്റെ അംഗീകാരമില്ലാതെ താരിഫുകൾ നടപ്പിലാക്കി പ്രസിഡന്റ് തന്റെ അധികാരങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്നും അവർ കുറ്റപ്പെടുത്തുന്നു.

“ട്രംപ് പ്രസിഡന്റിന്റെ നിയമവിരുദ്ധമായ താരിഫുകൾ കാലിഫോർണിയയിലെ കുടുംബങ്ങൾക്കും ബിസിനസ്സുകൾക്കും നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കും നാശം വിതയ്ക്കുകയാണ്. വിലകൾ വർദ്ധിപ്പിക്കുകയും തൊഴിലുകൾക്ക് ഭീഷണി ഉയർത്തുകയും ചെയ്യുന്നു. ഈ നാശം തുടരാൻ കഴിയാത്ത അമേരിക്കൻ കുടുംബങ്ങൾക്ക് വേണ്ടിയാണ് ഞങ്ങൾ നിലകൊള്ളുന്നത്,” – ഗവർണർ ഗാവിൻ ന്യൂസോം പറഞ്ഞു.

More Stories from this section

family-dental
witywide