ട്രാൻസ് അത്‌ലറ്റ് വിവാദം, പിന്നാലെ ട്രംപിന്‍റെ പോസ്റ്റ്; കൂടുതൽ പെൺകുട്ടികളെ ഉൾപ്പെടുത്താൻ കാലിഫോർണിയ ട്രാക്ക് നിയമങ്ങൾ മാറ്റി

കാലിഫോര്‍ണിയ: ഈ വാരാന്ത്യത്തിലെ സംസ്ഥാന ട്രാക്ക് ആൻഡ് ഫീൽഡ് ചാമ്പ്യൻഷിപ്പുകളിൽ മത്സര നിയമങ്ങളിൽ മാറ്റം വരുത്താൻ കാലിഫോർണിയ ഹൈസ്കൂൾ കായിക മത്സരങ്ങളുടെ ഭരണസമിതി. ഇത് ട്രാൻസ് വിദ്യാർത്ഥി-കായികതാരത്തിന്‍റെ പങ്കാളിത്തത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിൽ കൂടുതൽ പെൺകുട്ടികളെ പങ്കെടുക്കാൻ അനുവദിക്കുന്നതിന് വേണ്ടിയാണ്.

കൂടുതൽ ബയോളജിക്കൽ ഫീമെയിൽ കായികതാരങ്ങൾക്ക് ചാമ്പ്യൻഷിപ്പ് മീറ്റിൽ പങ്കെടുക്കാൻ അവസരം നൽകുകയാണെന്ന് കാലിഫോർണിയ ഇന്‍റർഷൊലാസ്റ്റിക് ഫെഡറേഷൻ അറിയിച്ചു. ഒരു ട്രാൻസ് കായികതാരത്തിന്‍റെ മത്സരത്തിലെ പങ്കാളിത്തത്തെക്കുറിച്ച് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് തന്‍റെ സോഷ്യൽ മീഡിയ സൈറ്റിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഈ മാറ്റം പ്രഖ്യാപിച്ചിട്ടുള്ളത്.

പൈലറ്റ് എൻട്രി പ്രക്രിയ പ്രകാരം, അവരുടെ സെക്ഷനിലെ ഓട്ടോമാറ്റിക് യോഗ്യതാ എൻട്രികളിൽ ഒന്നിൽ യോഗ്യതാ മാർക്ക് നേടുകയും, അവരുടെ സെക്ഷൻ മീറ്റിലെ ഫൈനലിൽ സിഐഎഫ് സ്റ്റേറ്റ് അറ്റ്-ലാർജ് മാർക്ക് നേടാതിരിക്കുകയും ചെയ്ത ഏതൊരു ബയോളജിക്കൽ ഫീമെയിൽ വിദ്യാർത്ഥി കായികതാരത്തിനും 2025 ലെ സിഐഎഫ് സ്റ്റേറ്റ് ട്രാക്ക് ആൻഡ് ഫീൽഡ് ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കാൻ അവസരം നൽകുമെന്ന് ഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു.

More Stories from this section

family-dental
witywide