ട്രംപിനെ നേർക്കുനേർ നേരിടാൻ കാലിഫോർണിയ ഗവർണർ; യുഎസ് പ്രസിഡന്‍റിനെതിരെ കേസെടുക്കാൻ പദ്ധതി, ഗവർണർ ഗാവിൻ ന്യൂസോം കഴിവുകെട്ടവനെന്ന് ട്രംപ്

ലോസ് ആഞ്ചൽസ്: ലോസ് ആഞ്ചലസിനെ പിടിച്ചുകുലുക്കിയ പ്രതിഷേധങ്ങൾക്കെതിരായ ഭരണകൂടത്തിന്‍റെ അടിച്ചമർത്തലിൽ യുഎസ് പ്രസിഡന്‍റിനെതിരെ കേസെടുക്കാൻ പദ്ധതിയിടുന്നതായി കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം പ്രഖ്യാപിച്ചു. കുടിയേറ്റക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധിക്കുന്നവരെ നേരിടാൻ ലോസ് ആഞ്ചലസിൽ കാലിഫോർണിയയുടെ നാഷണൽ ഗാർഡിനെ വിന്യസിക്കാൻ ഡോണാൾഡ് ട്രംപ് ഉത്തരവിട്ടത് അസാധാരണമായ ഒരു നീക്കമായിരുന്നു. ഫെഡറൽ നിയമം അവഗണിച്ച്, ലോസ് ആഞ്ചലസിലെ തെരുവുകളിൽ നിന്ന് കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തുകൊണ്ട് ട്രംപ് ഭരണകൂടം കുടിയേറ്റക്കാർക്കെതിരെ വലിയ തോതിലുള്ള അടിച്ചമർത്തലിന് ഉത്തരവിട്ടു. ഇത് നഗരത്തിലുടനീളം പതിനായിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങിക്കൊണ്ടുള്ള വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി.

ഒരു സംസ്ഥാനത്തിന്റെ ഗവർണറുമായി കൂടിയാലോചിക്കാതെ ആ സംസ്ഥാനത്ത് നാഷണൽ ഗാർഡിനെ കമാൻഡ് ചെയ്യുന്നത് നിയമവിരുദ്ധവും അധാർമികവുമാണ് എന്ന് ഡെമോക്രാറ്റായ ന്യൂസോം വാർത്താ ചാനലായ എംഎസ്എൻബിസിയോട് പറഞ്ഞു. കുടിയേറ്റ റെയ്ഡുകളുടെ ഒരു പരമ്പരയിൽ പോലീസ് പ്രകോപിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്ന അക്രമാസക്തമായ ഏറ്റുമുട്ടലുകൾക്ക് ശേഷം സംസ്ഥാന നേതാക്കൾ തള്ളിക്കളഞ്ഞ നീക്കമായിരുന്നു ഇത്. ട്രംപ് ഭരണകൂടം നാഷണൽ ഗാർഡിനെ വിളിച്ചുവരുത്തിയതിനെത്തുടർന്ന് സംഘർഷങ്ങൾ രൂക്ഷമായി തുടരുകയാണ്. ഗവര്‍ണറുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ ട്രംപും പ്രതികരിച്ചു. കാലിഫോർണിയയിലെ അക്രമാസക്തവും പ്രകോപിതവുമായ കലാപങ്ങൾ കൈകാര്യം ചെയ്യാൻ നാഷണൽ ഗാർഡിനെ അയച്ചത് ഞങ്ങളുടെ മികച്ച തീരുമാനമായിരുന്നു. അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ, ലോസ് ആഞ്ചലസ് പൂർണ്ണമായും നശിപ്പിക്കപ്പെടുമായിരുന്നു. വളരെ കഴിവുകെട്ട ഗവർണർ ഗാവിൻ ന്യൂസ്കം, മേയർ കാരൻ ബാസ് എന്നിവർ തനിക്ക് നന്ദി പറയണമെന്നാണ് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

More Stories from this section

family-dental
witywide