ട്രംപ് ഭരണകൂടത്തിന്‍റെ വിമർശനത്തിന് പിന്നാലെ കടുപ്പിച്ച് കാലിഫോർണിയ; 17,000 വാണിജ്യ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കി

വാഷിംഗ്ടണ്‍: കുടിയേറ്റക്കാർക്ക് നൽകിയ 17,000 വാണിജ്യ ഡ്രൈവിംഗ് ലൈസൻസുകൾ കാലിഫോർണിയ റദ്ദാക്കാൻ പദ്ധതിയിടുന്നതായി സംസ്ഥാന ഉദ്യോഗസ്ഥർ ബുധനാഴ്ച അറിയിച്ചു. ഈ ഡ്രൈവർമാർക്ക് യുഎസിൽ നിയമപരമായി തുടരാൻ അനുവദിച്ച കാലാവധി കഴിഞ്ഞിട്ടും ലൈസൻസുകളുടെ കാലഹരണ തീയതി നീട്ടി നൽകി എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

രാജ്യത്ത് നിയമവിരുദ്ധമായി താമസിക്കുന്നവർക്ക് ലൈസൻസ് അനുവദിക്കുന്ന കാലിഫോർണിയയുടെയും മറ്റ് സംസ്ഥാനങ്ങളുടെയും നടപടിക്കെതിരെ ട്രംപ് ഭരണകൂടം രൂക്ഷമായ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം വന്നത്. യുഎസിൽ തുടരാൻ അനുമതിയില്ലാത്ത ഒരു ട്രെയിലർ ഡ്രൈവർ നിയമവിരുദ്ധമായി യു-ടേൺ എടുക്കുകയും ഫ്ലോറിഡയിൽ മൂന്ന് പേർ മരിക്കാൻ കാരണമായ അപകടമുണ്ടാക്കുകയും ചെയ്ത ഓഗസ്റ്റ് മാസത്തിൽ ഈ വിഷയം പൊതുശ്രദ്ധയിൽ എത്തിയിരുന്നു.

കാലിഫോർണിയയുടെ ഈ നടപടി, മുമ്പ് ലൈസൻസിംഗ് മാനദണ്ഡങ്ങളെ ന്യായീകരിച്ചിരുന്നെങ്കിലും, സംസ്ഥാനം അനുചിതമായി പ്രവർത്തിച്ചു എന്നതിൻ്റെ സമ്മതമാണ് എന്നാണ് ട്രാൻസ്പോർട്ട് സെക്രട്ടറി ഷോൺ ഡഫി ബുധനാഴ്ച പറഞ്ഞത്. ഡഫി ആശങ്കകൾ ഉന്നയിച്ചതിനെ തുടർന്നാണ് കാലിഫോർണിയ തങ്ങൾ നൽകിയ വാണിജ്യ ഡ്രൈവിംഗ് ലൈസൻസുകൾ സംബന്ധിച്ച് അവലോകനം ആരംഭിച്ചത്.

More Stories from this section

family-dental
witywide