പണി അങ്ങോട്ടും കിട്ടും! ആ ബന്ധം വേണ്ട, അമേരിക്കക്ക് കാനഡയുടെ വമ്പൻ തിരിച്ചടി, യുഎസ് വാഹനങ്ങൾക്ക് 25% തീരുവ പ്രഖ്യാപിച്ച് കാർണി

ഒട്ടാവ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പ്രതികാര തീരുവക്ക് വമ്പൻ തിരിച്ചടിയുമായി കാനഡ. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ‘പ്രതികാര’ തീരുവ പ്രഖ്യാപിച്ചിരിക്കുയാണ് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് 25 ശതമാനം തീരുവയാണ് കാർണി പ്രഖ്യാപിച്ചിരിക്കുന്നത്.

അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളിലെ കനേഡിയൻ ഇതര പാർട്‌സുകൾക്കും പുതിയ തീരുവ നിരക്ക് ബാധകമാകുമെന്ന് കാർണി വ്യക്തമാക്കി. ‘അമേരിക്കയുമായുള്ള ആ ബന്ധം അവസാനിക്കുകയാണെന്നും കഴിഞ്ഞ 80 വർഷക്കാലം ആഗോള സാമ്പത്തിക ശക്തിയായിരുന്ന യുഎസിന്റെ നേതൃപദവിയും ഇതോടെ അവസാനിക്കുമെന്നും കാ‍ർണി വിവരിച്ചു. ട്രംപുമായി ചർച്ചകൾ ആവശ്യമെങ്കിൽ ഉചിതമായ സമയത്ത് നടത്തുമെന്നും കാർണി വ്യക്തമാക്കി.

More Stories from this section

family-dental
witywide