
ഒട്ടാവ : വ്യാപാരചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി യുഎസിനെതിരെ ചുമത്തിയ ഏതാനും പകരംതീരുവകള്‍ പിന്‍വലിക്കാനൊരുങ്ങി കാനഡ.
യുഎസ് – കാനഡ- മെക്‌സിക്കോ സ്വതന്ത്ര വ്യാപാരക്കരാറിന്റെ (യുഎസ്എംസിഎ) പരിധിയിലുള്ള കനേഡിയന്‍ ഉല്‍പന്നങ്ങള്‍ക്ക് തീരുവ ഇല്ലെന്ന് യുഎസ് വ്യക്തമാക്കിയിരുന്നു. ഇതോടെ യുഎസ്എംസിഎ പരിധിയിലുള്ള എല്ലാ യുഎസ് ഉല്‍പന്നങ്ങള്‍ക്കും കാനഡയും തീരുവ ഒഴിവാക്കുകയാണ്. പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയാണ് ഇക്കാര്യം പറഞ്ഞത്.









