കാനഡക്ക് പുതിയ മന്ത്രിസഭ: ഇന്ത്യൻവംശജ അനിതാ ആനന്ദ് വിദേശകാര്യമന്ത്രി

ഒട്ടാവ: പുതിയ മന്ത്രിസഭ പ്രഖ്യാപിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി.

ഇന്ത്യൻവംശജയായ അനിതാ ആനന്ദാണ് വിദേശകാര്യമന്ത്രി. നേരത്തേ ഇവർക്ക് ഗതാഗതവകുപ്പായിരുന്നു. അഭിഭാഷകയായ അനിത, ഓക്‌വിലിൽനിന്നുള്ള എംപിയാണ്. ഫ്രാൻസ്വ ഫിലിപ് ഷാംപെയ്ൻ ധനമന്ത്രിയായി തുടരും. 28 മന്ത്രിമാരും സഹമന്ത്രിമാരുടെ സ്ഥാനത്തിന് തത്തുല്യമായ സെക്രട്ടറിച്ചുമതലയുള്ള പത്തുപേരുമാണ് മന്ത്രിസഭയിലുള്ളത്.

തിരഞ്ഞെടുപ്പിന് രണ്ടാഴ്ച കഴിഞ്ഞുള്ള പുനഃസംഘടനയിൽ, പരിചിതരായ ചില പേരുകളും രാഷ്ട്രീയ പുതുമുഖങ്ങളും ഉൾപ്പെടുന്നു – “ഈ നിർണായക നിമിഷത്തിനായി പ്രത്യേകം നിർമ്മിച്ച ഒരു ടീം”,എന്നാണ് പ്രധാനമന്ത്രി കാർണി മാധ്യമപ്രവർത്തകരോട് പറഞ്ഞു.ആദ്യമായി എംപിമാരായ 13 പേർ ഉൾപ്പെടെ 24 പുതുമുഖങ്ങളാണ് മന്ത്രിസഭയിലുള്ളത്.

ചൊവ്വാഴ്ച രാവിലെ ഒട്ടാവയിലെ റിഡ്യൂ ഹാളിൽ, ഗവർണർ ജനറൽ മേരി സൈമണിനുമുൻപാകെ ഇവരെല്ലാം സത്യപ്രതിജ്ഞചെയ്തെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അന്താരാഷ്ട്രവ്യാപാരവകുപ്പിന്റെ ചുമതല, ഇന്ത്യൻവംശജനായ മണിന്ദർ സിദ്ധുവിനാണ്. റൂബി സഹോത്ത, രൺദീപ് സരായ് എന്നിങ്ങനെ സെക്രട്ടറിമാരിൽ രണ്ടുപേരും ഇന്ത്യൻ വംശജരാണ്.

കഴിഞ്ഞ തവണത്തെ വിദേശകാര്യ വകുപ്പ് മന്ത്രി മെലാനി ജോളിക്ക് ഇത്തവണ വ്യവസായ വകുപ്പ് നൽകി.

മുൻ നീതിന്യായ മന്ത്രി ഗാരി ആനന്ദസംഗരി ഇപ്പോൾ പൊതു സുരക്ഷയുടെ ചുമതല വഹിക്കുന്നു. അതിർത്തി സുരക്ഷയുടെ മേൽനോട്ടം വഹിക്കുന്ന ഒരു വകുപ്പാണിത്, കാനഡയ്ക്കും മെക്സിക്കോയ്ക്കും തീരുവ ചുമത്തുന്നതിനുള്ള പ്രധാന കാരണമായി ട്രംപ് ഇതിനെയാണ് ചൂണ്ടിക്കാണിക്കുന്നത്.മുമ്പ് ആ സ്ഥാനം വഹിച്ചിരുന്ന ഡേവിഡ് മക്ഗിന്റി ഇപ്പോൾ പ്രതിരോധ മന്ത്രിയാണ്.

Canada’s new cabinet Indian-origin Anita Anand becomes Foreign Minister

More Stories from this section

family-dental
witywide