ടെക് നികുതി പിന്‍വലിച്ച് കാനഡ, അമേരിക്കയുമായി വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിച്ചെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി

ന്യൂയോര്‍ക്ക് : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപില്‍ നിന്നും കടുത്ത എതിര്‍പ്പുണ്ടായതിനെ തുടര്‍ന്ന് കാനഡ ഏര്‍പ്പെടുത്തിയ ടെക് നികുതി പിന്‍വലിച്ചു. ഇതോടെ അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിച്ചതായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അറിയിച്ചു.

കാനഡയിലെ അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് 3 ശതമാനം ഡിജിറ്റല്‍ സര്‍വീസ് നികുതി ഏര്‍പ്പെടുത്താനുള്ള കാനഡയുടെ നീക്കത്തെ ശക്തമായാണ് ട്രംപ് എതിര്‍ത്തത്. കാനഡ ഇത് പിന്‍വലിച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന വ്യാപാര തര്‍ക്കത്തിനാണ് താല്‍ക്കാലിക വിരാമമായത്.

ജൂലൈ 21-നകം ഒരു വ്യാപാര കരാറില്‍ എത്താനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഈ തീരുമാനം കാനഡയുടെ വ്യാപാര ബന്ധത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ് കരുതുന്നത്. ഞായറാഴ്ച കാര്‍ണിയും ട്രംപും തമ്മില്‍ ഫോണില്‍ സംസാരിക്കുകയും ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ധാരണയാകുകയുമായിരുന്നു.

More Stories from this section

family-dental
witywide