
വാഷിംഗ്ടണ്‍ : ക്യാന്‍സര്‍ ഉണ്ടാക്കുന്ന ഒരു രാസവസ്തു ഉള്‍പ്പെട്ടേക്കാമെന്ന ആശങ്കയെ തുടര്‍ന്ന് യുഎസില്‍ 580,000 കുപ്പി രക്തസമ്മര്‍ദ്ദ മരുന്ന് തിരിച്ചുവിളിച്ചതായി ഫെഡറല്‍ ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) അറിയിച്ചു. ന്യൂജേഴ്സി ആസ്ഥാനമായുള്ള മരുന്ന് നിര്‍മ്മാതാക്കളായ ടെവ ഫാര്‍മസ്യൂട്ടിക്കല്‍സ് യുഎസ്എയും മരുന്ന് വിതരണക്കാരായ അമേരിസോഴ്സ് ഹെല്‍ത്ത് സര്‍വീസസും ഈ മാസം ആദ്യം രാജ്യവ്യാപകമായി വിവിധ ഡോസിലുള്ള അര ദശലക്ഷത്തിലധികം കുപ്പി പ്രാസോസിന്‍ കാപ്സ്യൂളുകളാണ് തിരിച്ചുവിളിച്ചത്. പ്രാസോസിന്‍ ഹൈഡ്രോക്ലോറൈഡ് എന്നറിയപ്പെടുന്ന കാപ്സ്യൂള്‍ 1 മില്ലിഗ്രാം, 2 മില്ലിഗ്രാം, 5 മില്ലിഗ്രാം ഡോസുകളില്‍ ലഭ്യമാണ്.
രക്തപ്രവാഹം സുഗമമാക്കുന്നതിനും പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ മൂലമുണ്ടാകുന്ന മറ്റ് ഉറക്ക അസ്വസ്ഥതകള്‍ക്കും നിര്‍ദ്ദേശിക്കപ്പെടുന്ന മരുന്നാണ് ഇപ്പോള്‍ തിരിച്ചുവിളിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ടെവ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഔദ്യോഗികമൊന്നും എത്തിയിട്ടില്ല. കമ്പനിയുടെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത തിരിച്ചുവിളിക്കല്‍ ഉത്തരവുകളില്‍, മരുന്നിലെ ഘടകങ്ങളെ ക്ലാസ് II അപകടസാധ്യതയായി തരംതിരിച്ചിട്ടുണ്ടെന്ന് എഫ്ഡിഎ പറഞ്ഞു.
Cancer risk: 580,000 bottles of blood pressure capsule recalled in US.















