
മൂവാറ്റുപുഴ: സംസ്ഥാനത്തെ ഏഴുജില്ലകളിൽ തിരഞ്ഞെടുപ്പ് പുരോഗമിക്കെ സ്ഥാനാർത്ഥി മരിച്ചതിനെ തുടർന്ന് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിലെ പാമ്പാക്കുട പഞ്ചായത്തിലെ പത്താം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. യു ഡി എഫ് സ്ഥാനാർത്ഥി സിഎസ് ബാബുവാണ് അന്തരിച്ചത്. ഇന്ന് പുലർച്ചെ 2.30ന് ഹൃദയാഘാതത്തെതുടർന്നായിരുന്നു അന്ത്യം. പിറവം മർച്ചന്റ് അസോസിയേഷൻ മുൻ പ്രസിഡന്റാണ് സി എസ് ബാബു.
ഇന്നലെ തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ജസ്റ്റിൻ ഫ്രാൻസിസ് വാഹനാപകടത്തിൽ
മരിച്ചിരുന്നു. ഇതേതുടർന്ന് ഇവിടുത്തെ വോട്ടെടുപ്പും മാറ്റിവെച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഓട്ടോ ഇടിച്ച് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം മരണപ്പെട്ടത്.
Candidate dies on polling day, election postponed in 10th ward of Muvattupuzha Pampakuda panchayath.









