
ന്യൂയോര്‍ക്ക് : യുഎസിലുണ്ടായ കാര്‍ അപകടത്തില്‍ കോട്ടയം സ്വദേശി മരിച്ചു. ആല്‍വിന്‍ പന്തപ്പാട്ട്(27) ആണ് മരിച്ചത്. റോക്ലാഡ് കൗണ്ടിയിലെ സ്റ്റോണി പോയിന്റിലായിരുന്നു അപകടമുണ്ടായത്. ന്യൂജഴ്‌സിയിലെ ക്രസ്‌ട്രോണ്‍ ഇലക്ട്രോണിക്‌സില്‍ സിസ്റ്റം മാനേജര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു.
തോട്ടക്കാട് പന്തപ്പാട്ട് വര്‍ഗ്ഗീസിന്റെയും എലിസബത്തിന്റെയും മകനാണ്. ജോവിന്‍ വര്‍ഗീസ്, മെറിന്‍ ജോബിന്‍, എന്നിവരാണ് സഹോദരങ്ങള്‍. സഹോദരി ഭര്‍ത്താവ് ജോബിന്‍ ജോസഫ്, ഇടാട്ടില്‍ (ലോങ്ങ് ഐലന്‍ഡ്).
പൊതുദര്‍ശനം : ഓഗസ്റ്റ് 14ന് വൈകിട്ട് 5 മുതല്‍ 9 വരെ ഹോളി ഫാമിലി സിറോ മലബാര്‍ ചര്‍ച്ച്, വെസ്ലി ഹില്‍സ് ന്യൂയോര്‍ക്കില്‍ വച്ച്.
സംസ്‌കാരം : സംസ്‌കാര ശുശ്രൂഷ ഓഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് ഹോളി ഫാമിലി സിറോ മലബാര്‍ ചര്‍ച്ച്, വെസ്ലി ഹില്‍സില്‍. സംസ്‌കാരം സെന്റ് ആന്റണീസ് ചര്‍ച്ച് സെമിത്തേരി, 36 വെസ്റ്റ് നായയ്ക്ക് റോഡ്, നാനുവറ്റ്, ന്യൂയോര്‍ക്ക്.