ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ പാലത്തില്‍ കാറിന് തീപിടിച്ചു ; ഗതാഗതക്കുരുക്കില്‍ വലഞ്ഞ് യാത്രക്കാര്‍- Video

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ പ്രശസ്തമായ ബ്രൂക്ലിന്‍ പാലത്തില്‍വെച്ച് കാറിന് തീപിടിച്ചു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു സംഭവം. കാറിന് പെട്ടെന്ന് തീ പിടിച്ചതിനെ തുടര്‍ന്ന് ഇരു ദിശകളിലേക്കുമുള്ള ഗതാഗതം സ്തംഭിച്ചു. അഗ്‌നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയെന്നും പ്രദേശമാകെ തറുത്ത പുക നിറഞ്ഞിരുന്നുവെന്നും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും ന്യൂയോര്‍ക്ക് ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് (FDNY) അറിയിച്ചു.

സംഭവത്തെത്തുടര്‍ന്ന് ബ്രൂക്ലിനിലേക്ക് പോകുന്ന എല്ലാ പാതകളും താല്‍ക്കാലികമായി അടച്ചതായി ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് (NYPD) അറിയിച്ചു. തിരക്കേറിയ സമയത്തുണ്ടായ ഗതാഗത നിയന്ത്രണം ലോവര്‍ മാന്‍ഹട്ടനിലും ബ്രൂക്ലിനിലെ ചില ഭാഗങ്ങളിലും കടുത്ത തിരക്കിന് കാരണമായി. പാലത്തില്‍ വാഹനങ്ങളുടെ നീണ്ട നിരയും കറുത്ത പുക ഉയരുന്നതുമായ നിരവധി ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. മാന്‍ഹട്ടനെയും ബ്രൂക്ക്‌ലിനെയും ബന്ധിപ്പിക്കുന്ന ഈ തൂക്കുപാലം 1883-ല്‍ നിര്‍മ്മിച്ചതാണ്. ഇത് അമേരിക്കയിലെ ഏറ്റവും പഴയ തൂക്കുപാലങ്ങളില്‍ ഒന്നാണ്.

Car catches fire on Brooklyn Bridge in New York

More Stories from this section

family-dental
witywide