വണ്ടിയുണ്ടോ….. സൂക്ഷിച്ചോ…! ഡാലസിൽ വാഹന മോഷണങ്ങൾ വർധിക്കുന്നതായി പരാതി

ഡാലസ്: ഡാലസിലും പരിസരപ്രദേശങ്ങളിലും വാഹന മോഷണം വർധിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. സമീപകാലത്തായി മലയാളികളുടെ വാഹനങ്ങൾ ഇത്തരത്തിൽ മോഷണം പോയിട്ടുണ്ട്. ഒരു മലയാളിയുടെ ഫോർഡ് F250 ട്രക്ക് വെള്ളിയാഴ്ച ഡാലസിലെ വീടിൻ്റെ മുമ്പിൽ നിന്ന് മോഷണം പോയി. എന്നാൽ കള്ളനെ പിടിക്കാൻ പൊലീസ് ശ്രമിക്കുന്നില്ല എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാവിനെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടും തുടരന്വേഷണത്തിന് മുതിരാതെ ഇൻഷുറൻസ് കമ്പനിയിൽ നഷ്ടപരിഹാരത്തിന് ശ്രമിക്കാനാണ് പൊലീസ് വാഹന ഉടമയോട് നിർദ്ദേശിച്ചതെന്നും പരാതിയുണ്ട്.

അതേസമയം ഞായറാഴ്ച പാർക്കിങ് ലോട്ടിൽ പാർക്ക് ചെയ്തിരുന്ന മലയാളി വിദ്യാർഥിയുടെ നിസാൻ അൾട്ടിമ വാഹനത്തിന്റെ ചില്ലുകൾ പൊട്ടിച്ച് വിലയേറിയ വസ്തു‌തുക്കൾ (ലാപ്ടോപ്പ്, ടാബ്ലെറ്റ് തുടങ്ങിയ) അപഹരിക്കുകയും ചെയ്തു.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ നിരവധി മലയാളികളുടെ വാഹനങ്ങൾ മോഷണം പോവുകയോ വാഹനത്തിൽ നിന്ന് സാധനങ്ങൾ അപഹരിക്കപ്പെടുകയോ ചെയ്തിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്.

More Stories from this section

family-dental
witywide