ഒമാന്‍ ഉള്‍ക്കടലില്‍ ചരക്ക് കപ്പലിന് തീ പിടിച്ചു, സഹായവുമായി ഇന്ത്യന്‍ നാവികസേന, കപ്പലില്‍ 14 ഇന്ത്യന്‍ ജീവനക്കാര്‍

ന്യൂഡല്‍ഹി : ഒമാന്‍ ഉള്‍ക്കടലില്‍ (ഗള്‍ഫ് ഓഫ് ഒമാന്‍) തീപിടിച്ച ചരക്ക് കപ്പലിന് സഹായവുമായി ഇന്ത്യന്‍ നാവികസേന. ഇന്ത്യയിലെ കാണ്ട്‌ലയില്‍ നിന്ന് ഒമാനിലെ ഷിനാസിലേക്ക് പോവുകയായിരുന്ന എം ടി യി ചെങ് 6 എന്ന കപ്പലിനാണ് തീപിടിച്ചത്. കപ്പലിലെ ജീവനക്കാരില്‍ 14 പേര്‍ ഇന്ത്യക്കാരാണ്. എല്ലാവരേയും രക്ഷപെടുത്തിയിട്ടുണ്ട്.

കിഴക്കന്‍ പസഫിക് ദ്വീപ് രാഷ്ട്രമായ പുലാവു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കപ്പലാണ് എം ടി യി ചെങ് 6. ഒമാന്‍ ഉള്‍ക്കടലില്‍ വിന്യസിച്ചിരിക്കുന്ന ഐഎന്‍എസ്തബാറാണ് സഹായവുമായി എത്തിയത്. തീ നിയന്ത്രണവിധേയമാക്കിയതായി നാവികസേന അറിയിച്ചു.

More Stories from this section

family-dental
witywide