ചൂതാട്ട റാക്കറ്റിൻ്റെ ഭാഗമായ ഇന്ത്യൻ വംശജനായ മുനിസിപ്പൽ കൗൺസിലർ ആനന്ദ് ഷാ (42) ക്ക് എതിരെ കേസ്

ന്യൂയോർക്ക്: ചൂതാട്ട റാക്കറ്റിൻ്റെ പ്രവർത്തനങ്ങളിൽ ഭാഗമായ ഇന്ത്യൻ വംശജനായ മുനിസിപ്പൽ കൗൺസിലർ ആനന്ദ് ഷാ (42) ക്ക് എതിരെ കേസ്. ന്യൂജേഴ്‌സി അറ്റോർണി ജനറൽ മാത്യു പ്ലാറ്റ്കിന്നാണ് ഇകാര്യം അറിയിച്ചത്. “റാക്കറ്റിംഗ്, ചൂതാട്ട കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ, മറ്റ് കുറ്റകൃത്യങ്ങൾ” തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയ 39 പേരിൽ ഒരാളാണ് ആനന്ദ് ഷാ. സംസ്ഥാനത്തെ 12 സ്ഥലങ്ങളിൽ നടന്ന റെയ്ഡുകളെ തുടർന്നാണ് കുറ്റം ചുമത്തിയതെന്നും അറ്റോർണി ജനറൽ പറഞ്ഞു.

ഫ്ലോറിഡയിലെ ലോങ്‌വുഡിൽ നിന്നുള്ള 48 കാരനായ ഇന്ത്യൻ വംശജനായ സമീർ എസ് നദ്കർണിയും കുറ്റം ചുമത്തപ്പെട്ടവരിൽ ഉൾപ്പെടുന്നു.

ന്യൂജേഴ്‌സിയിലെ വളർന്നുവരുന്ന രാഷ്ട്രീയക്കാരനായിരുന്നു ഷാ, ന്യൂയോർക്ക് പ്രാന്തപ്രദേശമായ പ്രോസ്‌പെക്റ്റ് പാർക്കിൽ മുനിസിപ്പൽ കൗൺസിലറായി രണ്ടാം തവണയും സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ധനകാര്യം, സാമ്പത്തിക വികസനം, ഇൻഷുറൻസ് എന്നിവയുടെ ചുമതല വഹിച്ചിരുന്നു.

ഷാ ലുച്ചീസ് ക്രൈം ഫാമിലിയുമായി സഹകരിച്ച് നിയമവിരുദ്ധ പോക്കർ ഗെയിമുകളും ഒരു ഓൺലൈൻ സ്‌പോർട്‌സ്ബുക്കും കൈകാര്യം ചെയ്തതായി ആരോപിക്കപ്പെടുന്നു.

“ലുച്ചീസ് ക്രൈം ഫാമിലി” യുഎസിലെ ഭയാനകമായ ഇറ്റാലിയൻ-അമേരിക്കൻ മാഫിയ ഗ്രൂപ്പുകളിൽ ഒന്നാണ്.

Case filed against Indian-origin municipal councilor Anand Shah

More Stories from this section

family-dental
witywide