ഷിക്കാഗോ ട്രെയിനിനുള്ളിൽ സ്ത്രീയെ തീകൊളുത്തിയ കേസ് ; ലോറൻസ് റീഡ് നിരന്തര കുറ്റവാളി, ഭീകരപ്രവർത്തനത്തിന് ഉൾപ്പെടെ കുറ്റംചുമത്തി

ഷിക്കാഗോ: ഷിക്കാഗോ കമ്മ്യൂട്ടർ ട്രെയിനിനുള്ളിൽ ഒരു സ്ത്രീയെ തീകൊളുത്തിയ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലോറൻസ് റീഡ് നിരന്തര കുറ്റവാളിയാണെന്ന് റിപ്പോർട്ട്. ഇയാൾക്കെതിരെ ഭീകരപ്രവർത്തനത്തിന് ഉൾപ്പെടെയുള്ള കുറ്റംചുമത്തി. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം സിടിഎ ബ്ലൂ ലൈൻ ട്രെയിനിൽ 26 വയസ്സുള്ള ഒരു സ്ത്രീയുടെ മേൽ 50 കാരനായ ലോറൻസ് റീഡ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയെന്നാണ് കേസ്.

ലോറൻസ് റീഡ് ഷിക്കാഗോ ട്രെയിനിൽ ഒരു സ്ത്രീയെ പിന്തുടരുകയും തുടർന്ന് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയും ചെയ്യുകയായിരുന്നു. റീഡിനെ അറസ്റ്റ് ചെയ്തപ്പോൾ, ആക്രമണത്തെക്കുറിച്ച് കുറ്റകരമായ പ്രസ്താവനകൾ നടത്തിയതായി ഷിക്കാഗോ പൊലീസ് പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. സ്ത്രീയെ ആക്രമിച്ച സമയത്ത് ധരിച്ച അതേ വസ്ത്രത്തിലായിരുന്നു പിടിയിലായിരുന്നപ്പോഴും ലോറൻസ്. മാത്രമല്ല, ആക്രമണത്തിനിടെ ഇയാൾക്ക് വലതുകൈയിൽ പൊള്ളലേറ്റിരുന്നു. ട്രെയിനിൽ വെച്ച് “ഒന്നോ അതിലധികമോ ആളുകളെ കൊലപ്പെടുത്താനോ ഗുരുതരമായി പരുക്കേൽപ്പിക്കാനും ഉദ്ദേശിച്ചായിരുന്നു ലോറൻസ് റീഡ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടാണ്. ഇത് ഉൾപ്പെടെ പരിഗണിച്ചാണ് ഭീകരപ്രവർത്തനം ഉൾപ്പെടെ ചുമത്തിയിരിക്കുന്നത്.

ലോറൻസ് റീഡിൻ്റെ പേരിൽ 70 ലധികം കേസുകളൾ ഉണ്ടായിരുന്നു. യുവതിയെ തീ കൊളുത്തി ആക്രമിക്കുന്ന സമയത്ത് ഇയാൾ മറ്റൊരു കേസിൽ ജാമ്യത്തിലായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. കുക്ക് കൗണ്ടിയിൽ മാത്രം റീഡ് മുമ്പ് 72 തവണ അറസ്റ്റിലായതായും അതിൽ 15 കേസുകളിൽ ശിക്ഷിക്കപ്പെട്ടതായും രേഖകൾ കാണിക്കുന്നുണ്ടെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

Case of setting woman on fire on Chicago train; Lawrence Reed is a repeat offender, charged with terrorism

More Stories from this section

family-dental
witywide