
ടെക്സസ് : ടെക്‌സസ് ഹിൽ കൺട്രിയിലെ വെള്ളപ്പാക്ക ദുരിതബാധിതർക്ക് സഹായകവുമായി കാറ്റർപില്ലർ ഫൗണ്ടേഷൻ. വെള്ളപ്പാക്ക ദുരിതബാധിതർക്കായി 250,000 ഡോളർ (ഏകദേശം 2.08 കോടി രൂപ) സംഭാവന ചെയ്യും. യൂണൈറ്റഡ് വേ ഓഫ് സാൻ അന്റോണിയോ, ബെക്‌സർ കൗണ്ടി, ടെക്സസ് ഹിൽ കൺട്രിയിലെ കമ്മ്യൂണിറ്റി ഫൗണ്ടേഷൻ എന്നീ സംഘടനകൾക്ക് ഈ ഫണ്ട് കെയർ കൗണ്ടിയിലെയും സമീപ പ്രദേശങ്ങളിലെയും അടിയന്തര ആവശ്യങ്ങൾക്കും ദീർഘകാല പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുമായി നൽകും.
വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാൻ കാറ്റർപില്ലർ ജീവനക്കാർക്ക് അർഹമായ സ്‌ഥാപനങ്ങൾക്ക് വ്യക്തിഗത സംഭാവനകൾ നൽകാം. കമ്പനി ഇതിന് തുല്യമായ തുക സംഭാവന ചെയ്യുന്ന ‘മാച്ചിങ് ഗിഫ്റ്റ്സ് പ്രോഗ്രാം’ വഴിയാണ് ഈ സഹായം നൽകുന്നത്. ഈ ദുരന്തം മൂലമുണ്ടായ നാശനഷ്ടം ഹൃദയഭേദകമാണെന്നും ഇത് അതിജീവിക്കാൻ ഒരു കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നുവെന്നും കാറ്റർപില്ലർ ഫൗണ്ടേഷന്റെ പ്രസിഡൻ് ആശ വർഗീസ് പറഞ്ഞു.