
വാഷിങ്ടന്‍ : സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനില്‍ (സിഡിസി) നിന്നും ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാത്രിയാണ് യുഎസിലെ ആരോഗ്യവകുപ്പ് അപ്രതീക്ഷിത നടപടി സ്വീകരിച്ചത്. ഇതിന് നേതൃത്വം നല്‍കിയത് ആരോഗ്യ സെക്രട്ടറി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയറാണെന്നും സൂചനകളുണ്ട്.
പകര്‍ച്ചവ്യാധി നിയന്ത്രണം, ഇതോടെ രോഗപ്രതിരോധം, ഡാറ്റാ ശേഖരണം എന്നിവ പ്രതിസന്ധിയിലാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ ഈ നടപടി ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.