വെടിനിര്‍ത്തല്‍ ഇപ്പോള്‍ മുതല്‍ പ്രാബല്യത്തില്‍, ഇറാനും ഇസ്രയേലും ലംഘിക്കരുതെന്ന് ട്രംപ്

വാഷിംഗ്ടണ്‍ : ഇസ്രായേല്‍ – ഇറാന്‍ സംഘര്‍ഷത്തില്‍ വീണ്ടും ഇടപെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെടിനിര്‍ത്തല്‍ ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെ ലോകത്തെ അറിയിച്ചു. ഇരു കക്ഷികളും വെടിനിര്‍ത്തല്‍ ലംഘിക്കരുതെന്നും ട്രംപ് കുറിച്ചു. അഭ്യര്‍ത്ഥിച്ചു.

”വെടിനിര്‍ത്തല്‍ ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നു. ദയവായി അത് ലംഘിക്കരുത്! ഡൊണാള്‍ഡ് ജെ. ട്രംപ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് പ്രസിഡന്റ്!” എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതിയത്.

യുഎസിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ 24 മണിക്കൂറിനുള്ളില്‍ പ്രവര്‍ത്തികമാകുമെന്ന് ഇന്ന് പുലര്‍ച്ചെ ട്രംപ് പറഞ്ഞിരുന്നു. പിന്നാലെ ഇറാന്‍ ഇത് നിരസിക്കുകയും ഇസ്രായേലിന് നേരെ മിസൈലുകള്‍ തൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇറാനിയന്‍ ടെലിവിഷന്‍ പ്രഖ്യാപിച്ചു.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അനുനയിപ്പിക്കാൻ ട്രംപ് ശ്രമിച്ചപ്പോൾ, വൈസ് പ്രസിഡന്റ് ജെഡി വാൻസ് ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ സംഘം ഇറാനിൽ വെടിനിർത്തൽ കരാറിലെത്താൻ ചർച്ചകളിൽ ഏർപ്പെട്ടതായി വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

More Stories from this section

family-dental
witywide