ലോംഗ് ഐലൻഡ്, ക്വീൻസ് ഗ്ലെൻ ഓക്സ് സെന്റ് മേരീസ് ദേവാലയത്തിൽ മാതാവിൻ്റെ ജനന പെരുന്നാൾ ആഘോഷം

ജോർജ് തുമ്പയിൽ

ലോംഗ് ഐലൻഡ് ക്വീൻസ് ഗ്ലെൻ ഓക്സ് സെന്റ് മേരീസ് ദേവാലയത്തിൽ (262-22 Union Turnpike, Glen Oaks, New York, 11004.) എട്ടു നോമ്പ് ആചരണത്തിനും വിശുദ്ധ ദൈവമാതാവിന്‍റെ ജനന പെരുന്നാൾ ആഘോഷത്തിനുള്ള ക്രമീകരണങ്ങൾപൂർത്തിയാക്കിയതായി ഭാരവാഹികൾ അറിയിച്ചു.

ഓഗസ്റ്റ് 31ന് വൈകുന്നേരം 6 മണിക്ക് പെരുന്നാൾ കൊടിയേറും. തുടർന്ന് സന്ധ്യാ പ്രാർത്ഥനയും റവ. ഫാദർ ജേക്കബ് ജോസ് നേതൃത്വ ം നൽകുന്ന വചന ശുശ്രൂഷകളും നടക്കും.

പെരുന്നാളിനോടനുബന്ധിച്ച് എല്ലാ ദിവസവും വി. കുർബ്ബാനയും വചന ശുശ്രൂഷയും വിവിധ വൈദികരുടെ നേതൃത്വത്തിൽ നടത്തപ്പെടും. രോഗികൾക്കുള്ള പ്രത്യേക പ്രാർത്ഥനകളും എല്ലാ ദിവസവും നടത്തപ്പെടും.

പ്രധാന പെരുന്നാൾ സെപ്റ്റംബർ 6ന് രാവിലെ 9 മണിക്കുള്ള പ്രഭാത നമസ്കാരത്തോടെ ആരംഭിക്കും. വിശുദ്ധ കുർബ്ബാനയും പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനകൾക്കും ശേഷം ഭക്തിനിർഭരമായ പ്രദക്ഷിണവും സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്
*  ഫാ. ഫിലിപ്പ് സക്കറിയ (വികാരി) — 516-884-3994
* . ജിനു ജോൺ (സെക്രട്ടറി) — 917-704-9784
*  ലവിൻ കുര്യാക്കോസ് (ട്രഷറർ) — 917-754-5456

Celebration of the Feast of the Nativity of the Mother at St. Mary’s Church, Glen Oaks Queens

More Stories from this section

family-dental
witywide