ചണ്ഡീഗഡ് ഗ്രനേഡ് ആക്രമണം: അമേരിക്കയിൽ നിന്ന് ഹാപ്പി പാസിയ ഇൻസ്റ്റാഗ്രാം വീഡിയോ കോളിലൂടെ അക്രമികൾക്ക് പരിശീലനം നൽകി

2024-ൽ ചണ്ഡീഗഡിലെ ഒരു വിരമിച്ച പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിൽ ഉൾപ്പെട്ട രണ്ട് ആക്രമണകാരികൾക്ക് വീഡിയോ കോളിലൂടെ യു എസിൽ നിന്ന് ഹർപ്രീത് സിംഗ് എന്ന ഹാപ്പി പാസിയ പരിശീലനം നൽകി. ഈ ഏപ്രിലിൽ എഫ്ബിഐ അറസ്റ്റ് ചെയ്ത കുപ്രസിദ്ധ ഗുണ്ടാസംഘാംഗവും ഭീകരനുമായ ഹർപ്രീത് സിംഗ് എന്ന ഹാപ്പി പാസിയയെ കൈമാറുന്നതിനുള്ള കനടപടിക്രമത്തിനിടെയാണ് ഇന്ത്യൻ സർക്കാർ യുഎസിലെ നിയമ നിർവ്വഹണ അധികാരികളെ ഇക്കാര്യവും ഇതിന് ശക്തമായ തെളിവുകൾ ഉണ്ടെന്ന് അറിയിച്ചതെന്നും ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടികളുടെ ഭാഗമായി ഏപ്രിലിൽ യുഎസിൽ വെച്ച് അറസ്റ്റിലായ പാസിയയെ ഇപ്പോൾ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ നടക്കുകയാണ്. അടുത്തിടെ നടന്ന 16 ഭീകരാക്രമണങ്ങളിൽ ഇന്ത്യ തിരയുന്ന ഖാലിസ്ഥാൻ ഭീകരനാണ് പാസിയ. പാകിസ്ഥാനുമായുള്ള അന്താരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള പഞ്ചാബിലെ പാസിയ എന്ന ഗ്രാമത്തിൽ നിന്നും വന്ന പാസിയ ഒരു തീവ്രവാദിയായും ഗ്രനേഡ് ആക്രമണങ്ങളിൽ വിദഗ്ധനുമാണ്.

പഞ്ചാബിലെ ഒരു ചെറിയ ഗുണ്ടാസംഘത്തിൽ നിന്ന് തീവ്രവാദിയായി മാറിയപ്പോൾ, പാസിയ ചെറിയ കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ നിന്ന് മാരകമായ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് മാറി. പാകിസ്ഥാനിൽ നിന്നുള്ള ഖലിസ്ഥാനി ഭീകരനായ ഹരീന്ദർ സിംഗ് റിൻഡയെ അദ്ദേഹം യുഎസിൽ കണ്ടുമുട്ടുകയും ഇന്ത്യയിൽ നിരോധിച്ചിരിക്കുന്ന ബബ്ബർ ഖൽസ ഇന്റർനാഷണലിന്റെ (ബികെഐ) സജീവ അംഗമായി മാറുകയും ചെയ്തു. തുടർന്ന് പാസിയയ്ക്ക് പാകിസ്ഥാൻ്റെ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ)യുമായും അന്താരാഷ്ട്ര ഭീകര ശൃംഖലയിലെ പ്രധാന വ്യക്തികളുമായും ബന്ധമായി. ഈ ബന്ധങ്ങൾ ഉപയോഗിച്ച്, പാസിയ പഞ്ചാബിലുടനീളവും ഇന്ത്യയിലും ഭീകരത വ്യാപിപ്പിക്കുന്നത് തുടരുകയായിരുന്നു.

More Stories from this section

family-dental
witywide